നേമം: മന്ത്രി ശിവൻകുട്ടിക്ക് നേമത്ത് പൗര സ്വീകരണം നൽകി. റവന്യു മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് മന്ത്രി ശിവന്‍കുട്ടിയുടെ സ്വീകാര്യതയ്ക്കു പിന്നിലെന്ന് റവന്യൂമന്ത്രി കെ.രാജന് പറഞ്ഞു.
തൂക്കുവിളയില് നിന്നും ഘോഷയാത്രയായി തുറന്ന ജീപ്പിലാണ് ശിവന്‍കുട്ടിയെ പാപ്പനംകോട് ജംഗ്ഷനിലെ വേദിയിൽ എത്തിച്ചത്. പാറക്കുഴി സുരേന്ദ്രന് അധ്യക്ഷനായി. ആര്. പ്രദീപ്കുമാര്‍, സംഘാടക സമിതി ചെയര്മാന് പാപ്പനംകോട് അജയന്, കാലടി ജയചന്ദ്രന്, സതീഷ് വസന്ത്, സുനില്ഖാന്, എസ്.കെ. പ്രീജ, നേമം പുഷ്പരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരും വിവിധ സംഘടന നേതാക്കളും മന്ത്രി ശിവന്‍കുട്ടിക്ക് പൊന്നാടയും പുസ്തകങ്ങളും നല്കി.
ഫ്രറ്റേർണിറ്റി ഭാരവാഹികൾ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രറ്റേർണിറ്റി ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് തിരുവനന്തപുരം (ഫ്രറ്റേർണിറ്റി) ഭാരവാഹികളെ തെരഞ്ഞെടുത്തു.
എം.വി. സുഗതൻ, അഡ്വ. പരണിയം ദേവകുമാർ, ഇന്ദിരാലയം ഹരി മാസ്റ്റർ (രക്ഷാധികാരികൾ), ഡോ.പി. ജയദേവൻ നായർ (പ്രസിഡന്റ്), ഡോ.ജെ. മോസസ് (ജനറൽ സെക്രട്ടറി), സി.ശ്യാംമോഹൻ (ട്രഷറർ), എസ്. സതീഷ്ചന്ദ്രൻ നായർ, ടി.എ. നദീറാ സുരേഷ് (വൈസ് പ്രസിഡന്റുമാർ), കെ.ജി. ബാബു വട്ടപ്പറന്പിൽ, ശൂരനാട് പി. ചന്ദ്രശേഖരൻ, മുത്തുഷറഫ് (ജോയിന്റ് സെക്രട്ടറിമാർ).