വി​ദ്യാ​ർ​ഥി​നി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Thursday, June 30, 2022 11:33 PM IST
വി​ഴി​ഞ്ഞം: പ​തി​നാ​ലു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കോ​വ​ളം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി. പ്ര​തി​ക​ള്‍​ക്കെ​തി​രേ​യു​ള​ള കു​റ്റ​പ​ത്രം ഇ​ന്ന​ലെ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. 600 പേ​ജു​ള​ള കു​റ്റ​പ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ച്ച​തെ​ന്ന് കോ​വ​ളം പോ​ലീ​സ് അ​റി​യി​ച്ചു.
കോ​വ​ളം മു​ട്ട​യ്ക്കാ​ട് ചി​റ​യി​ല്‍ ഗീ​ത​യു​ടെ​യും ആ​ന​ന്ദ​ന്‍ ചെ​ട്ടി​യാ​രു​ടെ​യും വ​ള​ര്‍​ത്തു​മ​ക​ളാ​യ പ​തി​നാ​ലു​കാ​രി​യെ 2021 ജ​നു​വ​രി​യി​ലാ​ണ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നും പീ​ഡി​പ്പി​ച്ച​തി​നു​മ​ട​ക്കം ര​ണ്ടു​കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. 67 സാ​ക്ഷി​ക​ള്‍, 35 തൊ​ണ്ടി​മു​ത​ലു​ക​ള്‍, 51 രേ​ഖ​ക​ള്‍ എ​ന്നി​വ​യും പോ​സ്റ്റു​മോ​ര്‍​ട്ടം, ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടു​ക​ളു​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ളാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.
പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​ത്താ​യി താ​മ​സി​ച്ചി​രു​ന്ന വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി റ​ഫീ​ക്ക(49) മ​ക​ന്‍ ഷെ​ഫീ​ക്, റ​ഫീ​ക്ക​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത്‌അ​ല്‍​അ​മീ​ന്‍ (26) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. കു​ട്ടി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റ​ഫീ​ക്ക ഒ​ന്നാം പ്ര​തി​യും മ​ക​ന്‍ ഷെ​ഫീ​ക്ക് ര​ണ്ടാം പ്ര​തി​യു​മാ​ണ്. കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഷെ​ഫീ​ക്കി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ക്സോ കേ​സു​മെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വം മ​റ​ച്ചു​വെ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ല്‍​അ​മീ​ന്നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​ത്.
റ​ഫീ​ക്ക് ത​ന്നെ പീ​ഡി​പ്പി​ച്ച സം​ഭ​വം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​മെ​ന്നു പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും ചു​മ​രി​ലി​ടി​ച്ചും പ​രു​ക്കേ​ല്‍​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ദ്യം കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പ്ര​തി​യാ​ക്കി​യ​ത് ഏ​റെ വി​വാ​ദ​ത്തി​നും വ​ഴി​തെ​ളി​ച്ചി​രു​ന്നു.
അ​തേ​സ​മ​യം, വി​ഴി​ഞ്ഞം മു​ല്ലൂ​രി​ല്‍ വ​യോ​ധി​ക​യാ​യ ശാ​ന്ത​കു​മാ​രി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മൂ​ന്നു​പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കോ​വ​ള​ത്തെ പ​തി​നാ​ലു​കാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. തുടർന്ന് അറസ്റ്റിലായ പ്ര​തി​ക​ൾ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. കോ​വ​ളം സി​ഐ ജി. ​പ്രൈ​ജു, എ​സ്ഐ എ​സ്. അ​നീ​ഷ് കു​മാ​ര്‍, എ​എ​സ്ഐ മു​നീ​ര്‍, തുടങ്ങിയവ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.