പു​ര​സ്കാ​ര നി​റ​വി​ൽ മ​ഠ​ത്തു​വാ​തു​ക്ക​ൽ എ​ൽപി ​സ്കൂ​ൾ
Thursday, June 30, 2022 11:33 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ഠ​ത്തു​വാ​തു​ക്ക​ൽ ഗ​വ എ​ൽ​പി സ്കൂ​ൾ വീ​ണ്ടും പു​ര​സ്കാ​ര നി​റ​വി​ൽ. 2021-222 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്വ​ച്ഛ് വി​ദ്യാ​ല​യ പു​ര​സ്കാ​രം നേ​ടി​യാ​ണ് ഈ ​വി​ദ്യാ​ല​യം നാ​ടി​ന​ഭി​മാ​ന​മാ​യി മാ​റി​യ​ത്. സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ്, ക്ലാ​സ്‌ മു​റി​ക​ളി​ലെ ശു​ചി​ത്വം, കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യ ശൗ​ചാ​ല​യ​ങ്ങ​ൾ, അ​വ​യു​ടെ ശു​ചി​ത്വം, മാ​സ്ക്, സാ​നി​ടൈ​സേ​ഷ​ൻ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം, ന്യൂ​ട്രി​ഷ്യ​ൻ ഗാ​ർ​ഡ​ൻ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്.
വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ന​വ​ജോ​ത് ഖോ​സ​യി​ൽ നി​ന്നും സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ.​എ​സ്. ബി​നി​കു​മാ​രി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

വ​ഴി​യി​ടം ഉ​ദ്ഘാ​ട​നം ഇന്ന്

വെ​ള്ള​റ​ട: ശു​ചി​ത്വ മി​ഷ​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​റ്റി​യാ​യ​ണി​ക്കാ​ട് കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല​യി​ൽ നി​ര്‍​മി​ച്ച വ​ഴി​യി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച ക​മ്പ്യൂ​ട്ട​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കു​റ്റി​യാ​യ​ണി​ക്കാ​ട് കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഡി. ​ഗോ​പ​ന്‍, സെ​ക്ര​ട്ട​റി എ​ന്‍. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ ഒ. ​ഗി​രി​ജ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ല്‍ കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.