ച​ട്ട​മ്പി​സ്വാ​മി ജ​ന്മ​സ്ഥാ​ന വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര തു​ട​ങ്ങി
Thursday, June 30, 2022 11:33 PM IST
നേ​മം: വി​ദ്യാ​ധി​രാ​ജ ശ്രീ ​ച​ട്ട​മ്പി​സ്വാ​മി​യു​ടെ ജ​ന്മ​സ്ഥാ​ന വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​ടെ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര​ന​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു. ഘോ​ഷ​യാ​ത്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം താ​ലു​ക്ക് യൂ​ണി​യ​ൻ പ്ര​സി​സ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ , വി.​എ​സ്. ശി​വ​കു​മാ​ർ , അ​ഡ്വ. എ​സ്. സു​രേ​ഷ്, യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ, എം. ​ഈ​ശ്വ​രി അ​മ്മ, യു​ണി​യ​ൻ സെ​ക്ര​ട്ട​റി വി​ജു വി. ​നാ​യ​ർ, താ​ലു​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, ആ​റ്റു​കാ​ൽ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നീ​വ​ർ പ​ങ്കെ​ടു​ത്തു.
താ​ലു​ക്കി​ലെ 175 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വാ​മി ഭ​ക്ത​രും ക​ര​യോ​ഗ പ്ര​വ​ർ​ത്ത​ക​രും വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​യ്ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കും. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​പ്പു​റ​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര രാ​ത്രി ക​ണ്ണ​മ്മു​ല​യി​ൽ സ​മാ​പി​ച്ചു. ക​ണ്ണ​മ്മൂ​ല യി​ൽ മൂ​ന്ന് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക്ഷേ​ത്ര​വും പ​ഠ​ന കേ​ന്ദ്ര​വും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​യ ആ​റ്റു​കാ​ൽ, തി​രു​വ​ല്ലം, ക​രു​മം, ക​ല്ലി​യൂ​ർ, നേ​മം, പാ​പ്പ​നം​കോ​ട്, ക​ര​മ​ന, വ​ട്ടി​യൂ​ർ​ക്കാ​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വി​ഗ്ര​ഹ​ത്തി​നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ന​ൽ​കി​യ​ത്.