വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ‌മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും
Thursday, June 30, 2022 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും ന​ട​ന്ന​താ​യി പ​രാ​തി. വാ​ളി​ക്കോ​ട്ടും പ​തി​നൊ​ന്നാം ക​ല്ലി​നു സ​മീ​പ​ത്തു​മുള്ള ഒ​രു ക​ട​യി​ൽ മോ​ഷ​ണ​വും ര​ണ്ട് ക​ട​ക​ളി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്ന​ത്. 11ാം ക​ല്ലി​ൽ യു​വ മെ​ൻ​സ് വെ​യ​റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഷ​ട്ട​ർ പൊ​ളി​ച്ച് അ​ക​ത്ത‌ു ക​യ​റി​യ മോ​ഷ്ടാ​വ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 10000 രൂ​പ​യും ഒ​രു ഷ​ർ​ട്ടും ക​വ​ർ​ന്നു. വാ​ളി​ക്കോ​ട്ടെ ബി​ലാ​ൽ ഹോ​ട്ട​ൽ, 11ാം ക​ല്ലി​ലെ ഷാ​ന കാ​ർ അ​ക്സെ​സ​റി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.
കാ​ർ അ​ക്സ​സ​റീ​സ് ക​ട​യു​ടെ പി​ന്നി​ലെ ഗേ​റ്റ് വ​ഴി ക​ള്ള​ൻ ഇ​റ​ങ്ങു​ന്ന​താ​യു​ള്ള സി​സി​ടി​സി ദൃ​ശ്യം പോലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി​യി​ൽ കാ​ണു​ന്ന ഇ​തേ മോ​ഷ്ടാ​വ് ത​ന്നെ വാ​ളി​ക്കോ​ടു​ള്ള സം​സം ഹോ​ട്ട​ലി​ൽ നേരത്തെ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യം ക​ണ്ട ഹോ​ട്ട​ലു​ട​മ അ​റി​യി​ച്ചു. അ​ന്ന് മോ​ഷ്ടാ​വിന്‍റെ സി​സി​ടി​വി ദൃ​ശ്യം കൈ​മാ​റി​യി​രു​ന്നെങ്കി​ലും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലെ സംഭവത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.