കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടുണ്ടാക്കി; തൊ​ണ്ടി വാ​ഹ​നം സ്റ്റേ​ഷ​നു​ള്ളി​ലാ​ക്കി
Thursday, June 30, 2022 11:33 PM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ജം​ഗ്ഷ​നി​ൽ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്ന തൊ​ണ്ടി വാ​ഹ​നം ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലേ​ക്കു മാ​റ്റി. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കു​റ​ച്ചു​നാ​ൾ മു​മ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അം​ബാ​സ​ഡ​ർ കാ​റാ​ണ് റോ​ഡ​രി​കി​ൽ നി​ന്നു ഇ​പ്പോ​ൾ സ്റ്റേ​ഷ​ൻ വ​ള​പ്പി​നു​ള്ളി​ലേ​ക്കു മാ​റ്റി​യ​ത്.
വാ​ഹ​നം ര​ണ്ടു യു​വാ​ക്ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തോ​ടു​കൂ​ടി​യാ​ണ് കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നു സ​മീ​പം റോ​ഡ് വ​ശ​ത്തു കൊ​ണ്ടി​ട്ടി​രു​ന്ന​ത്. ഇ​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ വാ​ഹ​നം ത​ള്ളി​മാ​റ്റി സ്റ്റേ​ഷ​ന് സ​മീ​പം കൊ​ണ്ടി​ടു​ക​യാ​യി​രു​ന്നു.
ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും സ്റ്റേ​ഷ​ൻ വ​ള​പ്പി​നു​ള്ളി​ൽ കൊ​ണ്ടി​ട്ട​ത്. സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് വാ​ഹ​നം പു​റ​ത്തു കൊ​ണ്ടി​ട്ടി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.