100 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട്: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, June 30, 2022 11:33 PM IST
കാ​ട്ടാ​ക്ക​ട : നൂ​റു കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വ്യാ​ഴാ​ഴ്ച വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ 11 മ​ണി​യോ​ടെ വി​ജി​ല​ൻ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ അ​ഞ്ചം​ഗ വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് നാ​ലു മ​ണി​ക്കൂ​റോ​ളം ബാ​ങ്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ബാ​ങ്കി​ന്‍റെ മ​റ്റു ബ്രാ​ഞ്ചു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും മെ​യി​ൻ ബ്രാ​ഞ്ചാ​യ തൂ​ങ്ങാം​പാ​റ​യി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം. സം​ഘം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ ഭാ​സു​രാം​ഗ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വി​വ​രം ശേ​ഖ​രി​ച്ചു ക​മ്പ്യൂ​ട്ട​റി​ൽ ഉ​ൾ​പ്പ​ടെ ബാ​ങ്കി​ലെ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു. വി​ജി​ല​ൻ​സ് ന​ട​പ​ടി​യു​ടെ തു​ട​ക്ക​മാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വ​രും ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​വു​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന.
ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന സ​ഹ​ക​ര​ണ നി​യ​മം സെ​ക്ഷ​ൻ 65 പ്ര​കാ​രം സം​ഘം ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ സ്വാ​ധീ​നം കാ​ര​ണം ന​ട​പ​ടി വൈ​കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ര​ണ്ടു​ദി​വ​സം മു​ന്പ് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.
ക​ണ്ട​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വാ​സ​വ​ൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കാ​ട്ടാ​ക്ക​ട അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും സാ​മ്പ​ത്തി​ക സ്ഥി​തി​യി​ലും ക്ര​മ​ക്കേ​ടു​ക​ൾ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ട​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും സാ​മ്പ​ത്തി​ക സ്ഥി​തി​യും സം​ബ​ന്ധി​ച്ചു​ള്ള ക്ര​മ​ക്കേ​ടു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ജ​നു​വ​രി 22ന് ​തി​രു​വ​ന​ന്ത​പു​രം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യു​ള്ള റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്കി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. മേ​യ് 12ന് ​ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ബാ​ങ്കി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.