ത​ല​യ​ല്‍ എ​സ്. കേ​ശ​വ​ന്‍​നാ​യ​ര്‍ പു​ര​സ്കാ​രം ടി.​പി. രാ​ജീ​വ​ന്
Thursday, June 30, 2022 11:33 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ത​ല​യ​ൽ എ​സ്. കേ​ശ​വ​ൻ​നാ​യ​ർ സ്മാ​ര​ക ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ ത​ല​യ​ൽ പു​ര​സ്ക്കാ​രം ക​വി​യും നോ​വ​ലി​സ്റ്റും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ ടി.​പി. രാ​ജീ​വ​ന് ന​ല്‍​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും പ​തി​നാ​യി​രം രൂ​പ​യും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം 13 ന് ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ചേ​രു​ന്ന ത​ല​യ​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും. നി​രൂ​പ​ക​യും ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ബെ​റ്റി​മോ​ൾ മാ​ത്യു​വും എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ.​അ​ജ​യ​ൻ പ​ന​യ​റ​യും ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജി​ലെ മ​ല​യാ​ള ഭാ​ഷാ വി​ഭാ​ഗം മേ​ധാ​വി​യായ ഡോ. ​പ​ട്രീ​ഷ്യ​യും ഉ​ള്‍​പ്പെ​ട്ട സ​മി​തി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യം ന​ട​ത്തി​യ​ത്.