ബ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ൽ
Thursday, June 30, 2022 11:33 PM IST
വെ​ള്ള​റ​ട: ബ​സി​നു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. പ​ന​ച്ച​മൂ​ട് വെ​ട്ടു​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ബി​ന്‍ രാ​ജ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30 ന് ​കാ​ര​ക്കോ​ണ​ത്തു വ​ച്ചാ​ണ് സം​ഭ​വം. വെ​ള്ള​റ​ട​യി​ല്‍ നി​ന്നും ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ സ​മീ​പ​ത്തു​ചെ​ന്ന് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ബ​സ് നി​ര്‍​ത്തു​ക​യും വെ​ള്ള​റ​ട സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി എ​ബി​ന്‍ രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്യു​ക‍​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.