കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് ധി​ഷ​ണാ​ശാ​ലി​യാ​യ സാ​മാ​ജി​ക​ൻ: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, June 30, 2022 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: ചി​രി​യും ചി​ന്ത​യും കൊ​ണ്ടു​സ​ഭാ​ത​ലം ച​ടു​ല​മാ​ക്കി​യ ധി​ഷ​ണാ​ശാ​ലി​യാ​യ സാ​മാ​ജി​ക​നും ജ​ന​പ്രി​യ നാ​യ​ക​നു​മാ​യി​രു​ന്നു പ്ര​ഫ. കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് എ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ .തി​രു​വ​ന​ന്ത​പു​രം കെ.​എം. മാ​ണി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​രി​ലും പാ​ർ​ട്ടി​യി​ലും താ​ൻ വ​ഹി​ച്ച പ​ദ​വി​ക​ളെ കാ​ലാ​തീ​ത​മാ​യി സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന ത​ര​ത്തി​ൽ അ​ല​ങ്ക​രി​ച്ച നേ​താ​വാ​യി​രു​ന്നു നാ​രാ​യ​ണ​ക്കു​റു​പ്പ് എ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സി.​ആ​ർ. സു​നു അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി വ​ർ​ക്ക​ല സ​ജീ​വ് , ഗ​വ​ണ്മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, എം​എ​ൽ​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ൾ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എ​ന്നി​വ​രും സ​ഹാ​യ​ദാ​സ് നാ​ടാ​ർ, ആ​ന​ന്ദ​കു​മാ​ർ, സ​തീ​ശ​ൻ മേ​ച്ചേ​രി, ഷാ​ജി കൂ​താ​ളി, പാ​പ്പ​നം​കോ​ട് ജ​യ​ച​ന്ദ്ര​ൻ, നെ​യ്യാ​റ്റി​ൻ​ക​ര സു​രേ​ഷ്, ഡി. ​ശാ​ന്ത​കു​മാ​ർ, ബാ​ല​രാ​മ​പു​രം ക​ണ്ണ​ൻ, ഫോ​ർ​ജി​യ റോ​ബ​ർ​ട്ട്, പാ​റ​ശാ​ല ജ​സ്റ്റി​ൻ​രാ​ജ്, അ​ഡ്വ. അ​ല​ക്സ്, ആ​ര്യ​നാ​ട് സു​രേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.