വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ൽ ഈ ​വ​ർ​ഷം അ​വ​സാ​നം: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Thursday, June 30, 2022 11:16 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഈ ​വ​ർ​ഷം അ​വ​സാ​നം ആ​ദ്യ ക​പ്പ​ല​ടു​ക്കു​മെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ.​പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ 220 കെ​വി​ജി​ഐ​എ​സ് ഇ​ല​ക്ട്രി​ക് സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയാ​യി​രു​ന്നു മ​ന്ത്രി.​കാ​ലാ​വ​സ്ഥാ മാ​റ്റ​വും പാ​റ ല​ഭി​ക്കു​ന്ന​തി​ലെ പ്ര​യാ​സ​വു​മു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് പ​ദ്ധ​തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക​ത്തെ ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് വ്യ​വ​സാ​യ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ വി​ഴി​ഞ്ഞ​ത്തി​നു ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ച​ര​ക്കു കൈ​മാ​റ്റ​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്യാ​ൻ വി​ഴി​ഞ്ഞ​ത്തി​നു ക​ഴി​യു​മെ​ന്നു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​നു​ണ്ടാ​കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്കു രൂ​പം​ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ലാ​ണു സ​ബ്സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ബ്സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, കൗ​ൺ​സി​ല​ർ ഓ​മ​ന, വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​പോ​ർ​ട്ട് ലി​മി​റ്റ​ഡ്(​വി​സി​ൽ) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സിഇ​ഒ ജ​യ​കു​മാ​ർ, അ​ദാ​നി വി​ഴി​ഞ്ഞം സി​ഇ​ഒ രാ​ജേ​ഷ് ഝാ ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.