ച​ല​ച്ചി​ത്ര ഫി​ലിം സൊ​സൈ​റ്റിപു​ര​സ്കാ​രം സാ​നു ജോ​ണ്‍ വ​ർ​ഗീ​സി​ന്
Thursday, June 30, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ച​ല​ച്ചി​ത്ര ഫി​ലിം സൊ​സൈ​റ്റി​യു​ടെ അ​ര​വി​ന്ദ​ൻ പു​ര​സ്കാ​രം സാ​നു ജോ​ണ്‍ വ​ർ​ഗീ​സി​ന്. "ആ​ർ​ക്ക​റി​യാം' എ​ന്ന ചി​ത്ര​മാ​ണ് സാ​നു​വി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​തെ​ന്ന് ഫി​ലിം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം 23 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ്മാ​നി​ക്കും. സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ് ചെ​യ​ർ​മാ​നും വി​ജ​യ​കൃ​ഷ്ണ​ൻ, മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും വി.​കെ. നാ​രാ​യ​ണ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ജൂ​റി​യാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 15 ചി​ത്ര​ങ്ങ​ൾ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ചു.ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജ​മോ​ഹ​ൻ, സെ​ക്ര​ട്ട​റി വി.​കെ. നാ​രാ​യ​ണ​ൻ, ജൂ​റി ചെ​യ​ർ​മാ​ൻ ശ്യാ​മ​പ്ര​സാ​ദ്, അം​ഗം വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.