നി​യ​മ​സ​ഭ​യി​ൽ മാ​ധ്യ​മ വി​ല​ക്കി​ല്ല: സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ്
Thursday, June 30, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ മാ​ധ്യ​മ വി​ല​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ്. പാ​ർ​ല​മെ​ന്‍റി​ൽ നി​യ​ന്ത്ര​ണ​മു​ള്ള മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം പോ​ലും വി​ല​ക്കാ​ത്ത കേ​ര​ള നി​യ​മ​സ​ഭ​യെ പ​റ്റി പ​ർ​വ​തീ​ക​രി​ച്ച വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു വ​ന്ന​തെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.​വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ‍​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​നും ഇ.​സോ​മ​നാ​ഥ് ഫ്ര​റ്റേ​ണി​റ്റി​യും സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത​യും വാ​യ​ന​യും സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മ​ന്ത്രി​മാ​രും സ്പീ​ക്ക​റും പ്ര​തി​പ​ക്ഷ​നേ​താ​വും ഉ​ണ്ടാ​കാ​റു​ള്ള ഒ​ന്നാം നി​ല​യി​ലേ​ക്ക് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി. ഇ​ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ചെ​യ്ത​താ​ണ്.​ചാ​ന​ലു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ തു​ട​ർ​ന്നും സ​ഭാ ടി​വി​യി​ലൂ​ടെ മാ​ത്ര​മേ ന​ൽ​കൂ​വെ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.പി.​എ​ൻ.​പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ബാ​ല​ഗോ​പാ​ൽ, ബി.​മു​ര​ളി, ഡോ.​എ​സ്.​ആ​ർ.​സ​ഞ്ജീ​വ്, സു​ജി​ത് നാ​യ​ർ, ഡോ.​റോ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.