ക​ലാ​കാ​ര അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, June 30, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​നും (എ​ച്ച്ആ​ർ​പി​എം) ക്യാ​റ്റ് ഐ​സ് ക്രി​യേ​ഷ​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാം ക​ലാ​കാ​ര അ​വാ​ർ​ഡ് ഫെ​സ്റ്റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഭി​നേ​താ​ക്ക​ൾ, നൃ​ത്ത അ​ധ്യാ​പ​ക​ർ, ന​ർ​ത്ത​ക​ർ, സം​ഗീ​ത ​വാ​ദ്യോ​പ​ക​ര​ണ ക​ലാ​കാ​ര​ൻ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ 8714185277, 9037034934 ന​ന്പ​റു​ക​ളി​ൽ അ​ഞ്ചി​നു​മു​ന്പ് അ​റി​യി​ക്ക​ണം. എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം അ​ടി​യോ​ടി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ം.

ക​ർ​ഷ​ക​സം​ഘം യൂ​ണി​റ്റ് സ​മ്മേ​ള​നം

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ർ​ഷ​ക​സം​ഘം ഓ​ല​ത്താ​ന്നി യൂ​ണി​റ്റ് സ​മ്മേ​ള​നം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ അ​ധ്യ​ക്ഷ​നാ​യി. കൗ​ണ്‍​സി​ല​ര്‍ ദീ​പ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ര്‍.​വി. വി​ജ​യ​ബോ​സ് ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു.