നെയ്യാറ്റിന്‍കര : പ്ലാസ്റ്റിക് നിര്‍മിത ഗാര്‍ബേജ് ബാഗുകള്‍, കാരിബാഗുകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍ എന്നിവ ഇന്ന് മുതല്‍ നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്ത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. 2016 ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമാവലി ഫലപ്രദമായി നടപ്പിലാക്കണമെന്നുള്ള കേന്ദ്ര പരിസ്ഥിതി കാലാവസ്ഥ വനം മന്ത്രാലയത്തിന്റെ അറിയിപ്പിനെത്തുടര്‍ന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശാനുസരണമാണ് നിരോധനമെന്നും അധികൃതർ പറഞ്ഞു. 500 മില്ലിയില്‍ താഴെ കപ്പാസിറ്റിയുള്ള പെറ്റ് ബോട്ടിലുകള്‍, പായ്ക്കറ്റ്, സാംപ്ലിംഗ് ബാഗ്, ടേബിള്‍ വിരിപ്പ്, വാട്ടര്‍ പൗച്ച്, നോണ്‍ ബ്രാന്‍ഡ് ജ്യൂസ് പാക്കറ്റ്, പ്ലാസ്റ്റിക് കോട്ടഡ് സാധനങ്ങള്‍ മുതലായവയും നിരോധിത സാമഗ്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. നോണ്‍ വുവന്‍ ബാഗ്, തെര്‍മോകോള്‍, സ്റ്റെറോഫോംഎന്നിവയില് നിര്‍മിച്ചിട്ടുള്ള പ്ലേറ്റ്, കപ്പ്, പിവിസി ഫ്ലക്സ് മെറ്റീരിയല്‍, കാന്റി സ്റ്റിക്കുകള്‍, പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ഇയര്‍ ബഡ്സുകള്‍ , ഐസ്ക്രീം സ്റ്റിക്ക്, പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ബലൂണ്‍ സ്റ്റിക്ക് എന്നിവ നിരോധിച്ചു.