വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ത്തു​പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
Thursday, June 30, 2022 11:16 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും ക​വ​ർ​ന്നു. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ കാ​റ​വ ശി​വ​ശൈ​ല​ത്തി​ൽ ഹ​രി​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. ഹ​രി​പ്ര​സാ​ദി​ന്‍റെ പി​താ​വും റി​ട്ട. ജ​ഡ്ജി​യു​മാ​യ ഗോ​വി​ന്ദ​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. രാ​ത്രി പ​ത്തോ​ടെ വീ​ട്ടു​കാ​ർ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് കു​ത്തി​ത്തു​റ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.