നെ​യ്യാ​റ്റി​ന്‍​ക​ര ഗ്രാ​മത്ത് 16 പേ​ര്‍​ക്ക് പ​രി​ക്ക്
Thursday, June 30, 2022 11:16 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഗ്രാ​മം ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും വി​എ​സ്എ​സ്‌​സി​യു​ടെ ബ​സും കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 16 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
പാ​റ​ശാ​ല കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും വി​എ​സ്എ​സ്‌​സി​യി​ലെ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രാ​നാ​യി പാ​റ​ശാ​ല​യി​ലേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്താ​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​വ​ശം ത​ക​ര്‍​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ക​ണ്ട​ക്ട​ര്‍ അ​ട​ക്കം 13 യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലെ എ​സ്എ​ഫ്ആ​ര്‍​ഒ പ​ത്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സും അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് അ​ല്‍​പ്പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.