നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ സ്ത്രീ ​അ​റ​സ്റ്റി​ൽ
Wednesday, June 29, 2022 11:43 PM IST
വി​ഴി​ഞ്ഞം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ സ്ത്രീ ​അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം വി​ജ​യ ബാ​ങ്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നൂ​ർ​ജ​ഹാ​ൻ(49)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​വി​ധ ഇ​ന​ത്തി​ലു​ള​ള 450 ല​ധി​കം പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​തി​യു​ടെ ക​ട​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.​സ്കൂ​ൾ കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്ന് വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി പ​റ​ഞ്ഞു. സ​മാ​ന​മാ​യ കേ​സി​ൽ നേ​ര​ത്തെ പ​ല​പ്രാ​വ​ശ്യം ഇ​വ​രെ പി​ടി​കൂ​ടി​യി​രു​ന്ന​താ​യും താ​ക്കീ​ത് ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​മാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. 15 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന പു​ക​യി​ല പാ​യ്ക്ക​റ്റ് 50 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക് പു​ക​യി​ല ഉ​ത്പ​ന്നം എ​ത്തി​ച്ച് ന​ൽ​കു​ന്ന​യാ​ളി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​താ​യും പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജാ​രാ​ക്കു​മെ​ന്നും വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.
വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി, എ​സ്ഐ​മാ​രാ​യ കെ.​എ​ൽ.​സ​മ്പ​ത്ത്, കെ.​ജി.​പ്ര​സാ​ദ്, ലി​ജോ മ​ണി, എ​എ​സ്ഐ സാ​ബു ച​ന്ദ്ര​ൻ, സി​പി​ഒ സാ​ജ​ൻ, വ​നി​താ സി​പി​ഒ വി​ജി​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.