ഓ​ട്ടോ​യാ​ത്ര​യ്ക്കി​ട​യി​ൽ ത​ല പു​റ​ത്തേ​യ്ക്കി​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി എ​തി​രെ വ​ന്ന ഓ​ട്ടോ​യി​ടി​ച്ച് മ​രി​ച്ചു
Wednesday, June 29, 2022 11:43 PM IST
വി​ഴി​ഞ്ഞം: ഓ​ട്ടോ​യി​ലി​രു​ന്ന് തു​പ്പാ​ൻ പു​റ​ത്തേ​ക്ക് ത​ല​യി​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി എ​തി​രെ വ​ന്ന മ​റ്റൊ​രു ഓ​ട്ടോ​യി​ടി​ച്ച് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കു​ള​ച്ച​ൽ സ്വ​ദേ​ശി​യും പു​ല്ലു​വി​ള ഇ​ര​യി​മ്മ​ൻ തു​റ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ മാ​ർ​ട്ടോ മി​ൽ​ട്ട​ൺ (37) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തി​നി​ട​യി​ൽ തെ​റി​ച്ചു​വീ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പു​ല്ലു​വി​ള സ്വ​ദേ​ശി ഷി​ബു എ​ന്ന ജ​സ്റ്റി​ന് കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കാ​ഞ്ഞി​രം​കു​ളം ചാ​വ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
തൃ​ശൂ​ർ ചാ​വ​ക്കാ​ട് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​തി​ന് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും . നെ​യ്യാ​റ്റി​ൻ​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ വ​ള്ള​മി​റ​ക്കു​ന്നി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ർ​ട്ടോ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണ​മ​ട​ഞ്ഞ​താ​യി കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം പു​ല്ലു​വി​ള സെ​ന്‍റ് ജേ​ക്ക​ബ് ഫെ​റോ​ന ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: അ​നു​മോ​ൾ. മ​ക്ക​ൾ: ക്ലാ​രീ​സ്, ഗ്രി​സി​ൻ.