നേ​മം ടെ​ർ​മി​ന​ലും അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യും പോ​രി​ന് വി​ഷ​യ​മാ​യി
Wednesday, June 29, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ​നീ​ണ്ട ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ​പ്പോ​രി​നാ​യി നീ​ക്കി​വ​ച്ച​പ്പോ​ൾ അ​ജ​ണ്ട​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ച​ർ​ച്ച​യി​ല്ലാ​തെ പാ​സാ​ക്കി. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ച ര​ണ്ട് ഔ​ദ്യോ​ഗി​ക പ്ര​മേ​യ​ങ്ങ​ളി​ന്മേ​ൽ ന​ട​ന്ന​ത് വാ​ക് പോ​രും വെ​ല്ലു​വി​ളി​ക​ളും. നേ​മം റെ​യി​ൽ​വേ ടെ​ർ​മി​നി​ൽ ഉ​പേ​ക്ഷി​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​തും സേ​ന​യി​ലേ​ക്കു​ള്ള അ​ഗ്നി​പ​ഥ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന​തു​മാ​യി​രു​ന്നു മേ​യ​റു​ടെ പ്ര​മേ​യ​ങ്ങ​ൾ. ഇ​രു പ്ര​മേ​യ​ങ്ങ​ളെ​യും എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ച​പ്പോ​ൾ ബി​ജെ​പി അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. ഇ​തി​നി​ട​യി​ൽ വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ര​ണ്ടു ത​ട്ടി​ലു​മാ​യി. വാ​ക്കാ​ലു​ള്ള പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ ആ​വ​ശ്യം ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചി​ല്ല.
തു​ട​ർ​ന്ന് ന​ഗ​ര​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഔ​ദ്യോ​ഗി​ക അ​ജ​ണ്ട​ക​ൾ എ​ല്ലാം ച​ർ​ച്ച ചെ​യ്യാ​തെ പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് കൗ​ണ്‍​സി​ൽ പി​രി​യു​ക​യാ​യി​രു​ന്നു.
അ​ഗ്നി​പ​ഥി​നെ എ​തി​ർ​ത്ത് എ​തി​ർ​ത്ത് എ​ൽ​ഡി​എ​ഫും അ​നു​കൂ​ലി​ച്ച് ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​ട​യ്ക്കി​ട​ക്ക് ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു, ഡി.​ആ​ർ.​അ​നി​ൽ, ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ തി​രു​മ​ല അ​നി​ൽ, വി.​ജി.​ഗി​രി​കു​മാ​ർ എ​ന്നി​വ​രും ത​മ്മി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​തി​നി​ട​യി​ൽ അ​ഗ്നി​പ​ഥി​നെ​ക്കു​റി​ച്ച് ബി​ജെ​പി അം​ഗ​ങ്ങ​ളോ​ട് ചോ​ദ്യ​വു​മാ​യി മേ​യ​റും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ച​ർ​ച്ച പൂ​ർ​ണ​മാ​യും രാ​ഷ്ട്രീ​യ​മാ​യി.
ര​ണ്ട​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട അ​ജ​ണ്ട​ക​ൾ അ​വ​ത​രി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ര​ണ്ടു സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി​ക​ളു​ടെ അ​ജ​ണ്ട​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ വൈ​കു​ന്നേ​രം ആ​റാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ് നാ​ല് സ്ഥി​രം സ​മി​തി​ക​ളു​ടെ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യ​താ​യി മേ​യ​ർ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
ആ​രോ​ഗ്യം, മ​രാ​മ​ത്ത്, ടൗ​ണ്‍​പ്ലാ​നിം​ഗ്, വി​ദ്യാ​ഭാ​സ സ്ഥി​രം സ​മി​തി​ക​ളു​ടെ അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്യാ​തെ പാ​സാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. അ​ടു​ത്ത ദി​വ​സം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ബി​ജെ​പി കൗ​ണ്‍​സി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.