വി​ധ​വ​യായ വ​യോ​ധി​ക​യെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Wednesday, June 29, 2022 11:43 PM IST
മ​ല​യി​ൻ​കീ​ഴ് : വി​ധ​വ​യും രോ​ഗി​യു​മാ​യ വ​യോ​ധി​ക​യെ കൊ​ല്ലു​മെ​ന്ന് എ​ക്സൈ​സ് ഓ​ഫീ​സ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ഇ​പ്പോ​ൾ സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കാ​ട്ടാ​ക്ക​ട മൊ​ളി​യു​ർ സ​ജീ​താ മ​ൻ​സി​ലി​ൽ സു​ധീ​റാ​ണ് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. 2021 ജൂ​ലൈ 23 ന് ​കാ​ട്ടാ​ക്ക​ട ന​ക്രാം​ചി​റ വ​ച്ച് സു​ധീ​ർ വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​വ​രു​ടെ കാ​റി​നെ പി​ന്തു​ർ​ന്ന് ഭീ​തി പ​ട​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ധീ​റി​നെ​തി​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ട​മ്മ ഇ​തി​നു പു​റ​മേ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. ത​ന്‍റെ കു​ടും​ബ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്നു​വെ​ന്നും മ​രു​മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ത് ചെ​റു​ത്ത​തി​നാ​ലാ​ണ് ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും സു​ധീ​റി​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് വീ​ട്ട​മ്മ​യേ​യും മ​ക​നേ​യും വ​ക​വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നു കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ക​ൻ വി​ദേ​ശ​ത്താ​ണെ​ന്നും വി​ധ​വ​യാ​യ താ​ൻ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും വീ​ട്ട​മ്മ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.