ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രേ​യു​ള്ള ന​ട​പ​ടി: കാ​ട്ടാ​ക്ക​ട​യി​ൽ സി​പി​എ​മ്മി​നെ​തി​രേ സി​പി​ഐ
Wednesday, June 29, 2022 11:43 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ സി​പി​ഐ സി​പി​എം പോ​ര് വീ​ണ്ടും ക​ന​ക്കു​ന്നു. സ്ഥ​ലം എം​എ​ൽ​എ ഐ.​ബി. സ​തീ​ഷി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ളും അ​ഴി​മ​തി​ക​ളു​മാ​യി സി​പി​ഐ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് രൂ​പ​പ്പെ​ട്ട പോ​രാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ത​ല​യു​ർ​ത്തി​യി​രി​ക്കു​ന്ന​ത്.
സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എ​ൻ. ഭാ​സു​രാം​ഗ​ൻ പ്ര​സി​ഡ​ന്‍റാ​യ ക​ണ്ട​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ ത​ക​ർ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ​യും സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​വും ശ്ര​മി​ക്കു​ന്നെ​ന്നാ​ണ് സി​പി​ഐ​യു​ടെ ആ​രോ​പ​ണം. സി​പി​ഐ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ബാ​ങ്ക് സ​മി​തി പി​രി​ച്ചു​വി​ടാ​ൻ സ​ഹ​ക​ര​ണ​വ​കു​പ്പ് ന​ട​ത്തു​ന്ന നീ​ക്കം കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ര് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.
ക​ണ്ട​ല സ​ർ​വീ​സ് ബാ​ങ്കി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ബാ​ങ്കി​നെ ത​ക​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​പ്പം സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​വും ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ​യും ശ്ര​മി​ക്കു​ന്നെ​ന്നാ​ണ് സി​പി​ഐ ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് മു​ന്ന​ണി മ​ര്യാ​ദ​യ്ക്ക് ചേ​ർ​ന്ന​ത​ല്ല. ബാ​ങ്കി​നെ സം​ര​ക്ഷി​ക്കാ​തെ മാ​റ​ന​ല്ലൂ​രി​ലെ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ‌ പ​റ​യു​ന്നു.
‌പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മാ​റ​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് എം​എ​ൽ​എ​യെ​യും സി​പി​എ​മ്മി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച​ത്. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും ക​ണ്ട​ല ബാ​ങ്ക് ച​ർ​ച്ച​യാ​ക്കി. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദ​മാ​ക്കാ​ൻ പാ​ർ​ട്ടി ഇ​തു​വ​രെ ത​യാ​റാ​യി​ല്ല. ഇ​ത് പൊ​തു സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി എ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്കി​നെ ത​ക​ർ​ക്കാ​നു​ള്ള സി​പി​എം ശ്ര​മം ത​ട​യ​ണ​മെ​ന്ന് സി​പി​ഐ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സ​ഹ​ക​ര​ണ സ്ഥാ​പ​നം മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം കേ​ര​ള ബാ​ങ്കി​ന്‍റെ ഇ​ട​പെ​ട​ലാ​ണ്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക്യാ​ഷ് ക്രെ​ഡി​റ്റ്, സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പാ ഫ​ണ്ട് എ​ന്നി​വ മ​ര​വി​പ്പി​ച്ച​ത് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ്. ഇ​തി​നു പി​ന്നി​ലെ എം​എ​ൽ​എ​യു​ടെ നീ​ക്ക​ങ്ങ​ളും സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
അ​തേ​സ​മ​യം, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​ക്കാ​ർ സി​പി​എ​മ്മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ത​ന്ത്ര​ങ്ങ​ൾ സ്വീ​ക​രി​ച്ചു​വെ​ന്നും അ​തി​നാ​യി ബി​ജെ​പി​യു​ടെ സ​ഹാ​യം തേ​ടി​യെ​ന്നും സി​പി​എം ആ​രോ​പി​ക്കു​ക​യും അ​ത് ഇ​ട​തു​മു​ന്ന​ണി​യി​ൽ ച​ർ​ച്ച​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ.​ബി. സ​തീ​ഷി​നെ​തി​രെ സി​പി​ഐ പ്ര​ത്യേ​കി​ച്ചും ഭാ​സു​രാം​ഗ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.