തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ പ​ണം ദു​ർ​വി​നി​യോ​ഗം : പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും
Wednesday, June 29, 2022 11:41 PM IST
വി​തു​ര: മ​ണ​ലി വാ​ർ​ഡി​ൽ ന​ട​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​നു പ​ഞ്ചാ​യ​ത്ത് പ​ണം അ​ന​ധി​കൃ​ത​മാ​യി അ​നു​വ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി. സം​ഗ​മ​ത്തി​ൽ ഭ​ക്ഷ​ണം, മേ​ശ, ക​സേ​ര, ടാ​ർ​പ്പോ​ളി​ൻ, വ​ണ്ടി വാ​ട​ക എ​ന്നി​വ​യ്ക്കാ​യി 19,325 രൂ​പ പ​ഞ്ചാ​യ​ത്ത് പ​ണം അ​നു​വ​ദി​ച്ച​താ​യാ​ണ് പ​രാ​തി. ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ ബി​ല്ലി​ലാ​ണ് തു​ക മാ​റി​ന​ൽ​കി​യ​ത്. വാ​ർ​ഡം​ഗം ന​ൽ​കി​യ ശി​പാ​ർ​ശ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ക ന​ൽ​കി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്.
എ​ന്നാ​ൽ മ​ണ​ലി​യി​ലെ പ​രി​പാ​ടി​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യ​ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ചെ​ല​വി​ലാ​യി​രു​ന്നെ​ന്നും ത​ല​ത്തൂ​ത​ക്കാ​വ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ശ​യും ക​സേ​ര​യും ടാ​ർ​പ്പോ​ളി​നും മൈ​ക്ക് സെ​റ്റും ഉ​ൾ​പ്പെ​ടെ സ്കൂ​ളി​ൽ​നി​ന്ന് എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യെ ക​ബ​ളി​പ്പി​ക്കു​ക​യും ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ തീ​രു​മാ​നം ര​ഹ​സ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി.
തൊ​ഴി​ലു​റ​പ്പ് സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ തു​ക ദു​ർ​വി​നി​യോ​ഗം ചെ​യ്ത സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​നു പ​രാ​തി ന​ൽ​കി​യ​താ​യി ബി​ജെ​പി​യും അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം മാ​ൻ​കു​ന്നി​ൽ പ്ര​കാ​ശ് പ​റ​ഞ്ഞു.

ഭ​ര​ണ​സ​മി​തി​യെ
അ​ട്ടി​മ​റി​ക്കാ​ൻ
ശ്ര​മ​മെ​ന്ന്
എ​ൽ​ഡി​എ​ഫ്

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നും വാ​ർ​ഡം​ഗ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി കോ​ൺ​ഗ്ര​സ് ബി​ജെ​പി അ​വി​ശു​ദ്ധ​സ​ഖ്യം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം ചെ​ല​വി​ട്ടെ​ന്നു അ​വ​ർ നു​ണ​ക്ക​ഥ മെ​ന​യു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.
ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​ഗ​മ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ബി​ഡി​ഒ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് മി​നി​ട്സും അ​നു​ബ​ന്ധ​രേ​ഖ​ക​ളും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​ക്കും അം​ഗ​ത്തി​നു​മെ​തി​രേ​യു​ള്ള നീ​ക്ക​ത്തെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. റ​ഷീ​ദ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്.​എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.