ലാ​ബ് ടെ​ക്നി​ഷ്യ​ന്‍ ഒ​ഴി​വ്
Wednesday, June 29, 2022 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് കാ​ര്യാ​ല​യ​ത്തി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഗ്രേ​ഡ്2 ത​സ്തി​ക​യി​ലേ​ക്ക് വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. ജൂ​ലൈ ആ​റി​ന് രാ​വി​ലെ 11ന് ​ഗ​വ. ആ​യൂ​ര്‍​വേ​ദ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ല്‍ വ​ച്ചാ​ണ് അ​ഭി​മു​ഖം.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സ​യ​ന്‍​സ് ഐ​ച്ഛി​ക വി​ഷ​യ​മാ​യി എ​ടു​ത്ത് പ്ല​സ്‌ ടു ​അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കൂ​ടാ​തെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി കോ​ഴ്സ് അ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച ത​ത്തു​ല്യ യോ​ഗ്യ​ത​യോ നേ​ടി​യി​രി​ക്ക​ണം. ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ഭി​കാ​മ്യം. ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും ബ​യോ​ഡേ​റ്റ​യും സ​ഹി​തം അ​ന്നേ ദി​വ​സം 10.30 ന് ​ഗ​വ ആ​യു​ര്‍​വേ​ദ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471 2460190 എ​ന്ന ഫോ​ൺ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.