സ​ഹാ​യ​ധ​നം ന​ല്കി
Wednesday, June 29, 2022 11:41 PM IST
കി​ളി​മാ​നൂ​ർ: പി​താ​വി​ന്‍റെ ഓ​ർ​മ ദി​ന​ത്തി​ൽ മ​ക​ളും കു​ടും​ബ​വും ജ​യ​ദേ​വ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ല്കി. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ശ്രീ​ജാ ഉ​ണ്ണി​കൃ​ഷ്ണ​നും കു​ടും​ബ​വു​മാ​ണ് ത​ന്‍റെ പി​താ​വ് ബി.​കെ. ദാ​സി​ന്‍റെ ഓ​ർ​മ ദി​ന​ത്തി​ൽ സ​ഹാ​യ​ധ​നം ന​ല്കി​യ​ത്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മ​ട​വൂ​ർ അ​നി​ൽ ശ്രീ​ജാ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മാ​താ​വ് ആ​ശാ​ല​ത​യി​ൽ നി​ന്നും തു​ക ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ഹാ​ൻ, ട്ര​ഷ​റ​ർ എ​സ്. ര​ഘു​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സ്മി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോൺഗ്രസ് ധ​ർ​ണ ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട് : ത​ക​ർ​ന്നു കി​ട​ക്കു​ന്ന ജി.​വി. രാ​ജ ക​ട​മ്പ്ര​കു​ഴി- താ​ന്നി​മൂ​ട്- മൈ​ലം റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് മൈ​ലം, ഇ​റ​യം​ക്കോ​ട് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം. ​സോ​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ. ​ശോ​ഭ​ന​ദാ​സ്, എ​സ്.​ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.