ചെന്പകമംഗലത്ത് കാറിനു തീപിടിച്ചു; ആർ‌ക്കും പരിക്കില്ല
Wednesday, June 29, 2022 11:41 PM IST
ആ​റ്റി​ങ്ങ​ൽ: ചെ​മ്പ​ക​മം​ഗ​ല​ത്ത് കാ​റി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മ​നോ​ഹ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി തീ ​അ​ണ​ച്ചു. തീ ​പി​ടി​ച്ച​തു ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യെ​ന്നു ഫ​യ​ർ ഫോ​ഴ്സ് അധികൃതർ അ​റി​യി​ച്ചു.