കർഷക സംഘം ലോക്കൽ സമ്മേളനം
Wednesday, June 29, 2022 12:08 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക​സം​ഘം 27ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. മൂ​ഴി ലോ​ക്ക​ൽ സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ബി. ​ശ്രീ​കു​മാ​ർ, പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ, വേ​ങ്ക​വി​ള സു​രേ​ഷ്, ല​ത മോ​ഹ​ൻ, കെ. ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി എ​ൽ. വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ബി. ​ശ്രീ​കു​മാ​ർ, ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ലോ​ക്ക​ൽ​സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ രാ​ജ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സ​ദാ​ശി​വ​ൻ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ. ​നു​ജൂം, ആ​ർ. മ​ധു, കെ. ​ഗീ​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി സ​ദാ​ശി​വ​ൻ​പി​ള്ള​യെ​യും സെ​ക്ര​ട്ട​റി​യാ​യി നു​ജൂ​മി​നെ​യും ട്ര​ഷ​റ​ർ ആ​യി അ​ബ്ദു​ൾ ഖ​രീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.