സ്വ​ച്ഛ് വി​ദ്യാ​ല​യ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Wednesday, June 29, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ലെ ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ്വ​ച്ഛ് വി​ദ്യാ​ല​യ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ സ്കൂ​ളു​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ നി​ര്‍​വ​ഹി​ച്ചു. അ​ര്‍​ബ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​ര്‍​മി പ​ബ്ലി​ക് സ്കൂ​ളും, പാ​പ്പ​നം​കോ​ടും എ​ച്ച്എ​സ് എ​ല്‍​പി​എ​സും പു​ര​സ്കാ​രം നേ​ടി.
അ​യി​രൂ​ര്‍ എം​ജി​എം മോ​ഡ​ല്‍ സ്കൂ​ള്‍ , വി​ള​പ്പി​ല്‍​ശാ​ല ഗ​വ. യു​പി​എ​സ് , പ​ട​നി​ലം ഗ​വ. എ​ല്‍​പി​എ​സ്, മ​ട​ത്തു​വാ​തു​ക്ക​ല്‍ ഗ​വ. എ​ല്‍​പി​എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കാ​ണ് റൂ​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ പു​ര​സ്കാ​രം. ഇ​തി​ല്‍ ആ​ര്‍​മി പ​ബ്ലി​ക് സ്കൂ​ള്‍, എം​ജി​എം മോ​ഡ​ല്‍ സ്കൂ​ള്‍ അ​യി​രൂ​ര്‍ എ​ന്നി​വ ഫൈ​വ് സ്റ്റാ​ര്‍ റേ​റ്റിം​ഗും ബാ​ക്കി​യു​ള്ള​വ ഫോ​ര്‍ സ്റ്റാ​ര്‍ റേ​റ്റിം​ഗും നേ​ടി.