പോ​ത്ത​ൻ​കോ​ട്ട് വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
Wednesday, June 29, 2022 12:06 AM IST
മം​ഗ​ല​പു​രം: വെ​ട്ടേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​യ്ത്തൂ​ർ​കോ​ണം പ​ണ​യി​ൽ വീ​ട്ടി​ൽ ഇ​ബ്രാ​ഹിം (65) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​ബ്രാ​ഹി​മി​ന് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യും പോ​ത്ത​ൻ​കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 17ന് ​വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് കൊ​യ്ത്തൂ​ർ​കോ​ണം പ​ള്ളി​ക്കു സ​മീ​പ​ത്തു​വ​ച്ച് ഇ​ബ്രാ​ഹി​മി​ന് വെ​ട്ടേ​റ്റ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി ബൈ​ജു കൊ​യ്ത്തൂ​ർ​കോ​ണ​ത്തെ ക​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ബ്രാ​ഹി​മു​മാ​യി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് വീ​ട്ടി​ൽ പോ​യി വെ​ട്ടു​ക​ത്തി​യു​മാ​യി വ​ന്ന് ഇ​ബ്രാ​ഹി​മി​ന്‍റെ ത​ല​യി​ലും കൈ​യി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു. പ്ര​തി​യാ​യ മോ​ഹ​ന​പു​രം ദാ​റു​ൽ​ഹു​ദ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​രി​ക്ക​കം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ബൈ​ജു​വി​നെ അ​ന്നേ ദി​വ​സം ത​ന്നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചി​രു​ന്നു.