അ​ക്ഷ​ര പൂ​ജാ​മാ​ല്യം കൈ​ക​ളി​ലേ​ന്തി​യ ക​ഴ​ക​ക്കാ​ര​ൻ
Wednesday, June 29, 2022 12:06 AM IST
എ​സ്. മ​ഞ്ജു​ളാ​ദേ​വി

തി​രു​വ​ന​ന്ത​പു​രം : "ഒ​രു നേ​ര​മെ​ങ്കി​ലും കാ​ണാ​തെ വ​യ്യെ​ന്‍റെ
ഗു​രു​വാ​യൂ​ര​പ്പാ നി​ൻ ദി​വ്യ​രൂ​പം
ഒ​രു മാ​ത്ര​യെ​ങ്കി​ലും കേ​ൾ​ക്കാ​തെ വ​യ്യ​നി​ൻ
മു​ര​ളി​പൊ​ഴി​ക്കു​ന്നാ​ഗാ​നാ​ലാ​പം...’

ലോ​കം ഒ​ന്നാ​കെ ഏ​റ്റെ​ടു​ത്ത ഈ ​ഗു​രു​വാ​യൂ​ര​പ്പ ഭ​ക്തി​ഗാ​ന​ത്തെ കു​റി​ച്ച് ചോ​ദി​ക്കു​ന്പോ​ൾ എ​ല്ലാം നി​റ​ഞ്ഞ ചി​രി​യോ​ടെ ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​യും "ഗു​രു​വാ​യൂ​ര​പ്പ​ൻ പ​റ​ഞ്ഞു​ത​ന്നു. ഞാ​ൻ വെ​റു​തെ എ​ഴു​തി എ​ടു​ത്തു.’ ഭ​ക്തി​യി​ൽ കു​തി​രു​ന്ന ഗാ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല തു​ലാ​വ​ർ​ഷ​ത്തി​ലെ "സ്വ​പ്നാ​ട​നം ഞാ​ൻ തു​ട​രു​ന്നു...’ എ​ന്ന ഗാ​ന​ത്തി​ന്‍റെ വ​ഴി​യെ കു​റി​ച്ച് ചോ​ദി​ച്ച​വ​രോ​ടും പ​ല​പ്പോ​ഴും ചൊ​വ്വ​ല്ലൂ​ർ പ​റ​ഞ്ഞ​ത് ഗു​രു​വാ​യൂ​ര​പ്പ​ൻ തോ​ന്നി​ച്ചു ഞാ​ൻ എ​ഴു​തി എ​ന്നു​ത​ന്നെ​യാ​ണ്.
ചൊ​വ്വ​ല്ലൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​യും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​യും പാ​ര​ന്പ​ര്യ ക​ഴ​ക പ്ര​വ​ർ​ത്തി​ക്കു ചു​മ​ത​ല​പ്പെ​ട്ട ചൊ​വ്വ​ല്ലൂ​ർ വാ​ര്യ​ത്തെ ഉ​ണ്ണി​ക്കു ഈ​ശ്വ​രാ​രാ​ധ​ന സി​ര​ക​ളി​ലെ ര​ക്ത​ത്തോ​ടൊ​പ്പം ത​ന്നെ ഒ​ഴു​കി​യി​രു​ന്ന​താ​ണ്. ത​ന്‍റെ സ​ർ​ഗ​ര​ച​ന​ക​ൾ എ​ല്ലാം ഭ​ഗ​വാ​ന്‍റെ കാ​രു​ണ്യ​മാ​യി ത​ന്നെ ക​ണ്ടു ചൊ​വ്വ​ല്ലൂ​ർ. മൂ​വാ​യി​ര​ത്തോ​ളം ഭ​ക്തി ഗാ​ന​ങ്ങ​ൾ ര​ചി​ച്ച ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഒ​രു നേ​ര​മെ​ങ്കി​ലും... കെ.​എ​സ്. ചി​ത്ര ഉ​ൾ​പ്പെ​ടെ​യു​ള്ള ഗാ​ന​പ്ര​മു​ഖ​രു​ടെ ഇ​ഷ്ട​ഗാ​ന​മാ​ണ്. "ഒ​രു മാ​ത്ര​യെ​ങ്കി​ലും കേ​ൾ​ക്കാ​തെ വ​യ്യ ആ ​മു​ര​ളി പൊ​ഴി​ക്കു​ന്ന ഗാ​നാ​ലാ​പം...’ എ​ന്നൊ​ക്കെ ഗാ​ന​ഗ​ന്ധ​ർ​വ​ൻ ഡോ. ​കെ.​ജെ. യേ​ശു​ദാ​സ് അ​ലി​ഞ്ഞ​ലി​ഞ്ഞ് പാ​ടു​ന്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഹൃ​ദ​യ​മ​ലി​ഞ്ഞ് തീ​രു​ന്ന അ​നു​ഭ​വം ത​ന്നെ​യു​ണ്ടെ​ന്നാ​ണ് ആ​സ്വാ​ദ​ക​ർ വി​ല​യി​രു​ത്തു​ന്ന​തും.
ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ടി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​തും "ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ഒ​പ്പ് പ​തി​ഞ്ഞ ഗാ​നം’ എ​ന്നു​ത​ന്നെ​യാ​ണ്. ഒ​രു നേ​ര​മെ​ങ്കി​ലും... ഉ​ൾ​പ്പെ​ടു​ന്ന "തു​ള​സീ​തീ​ർ​ഥ’​ത്തി​ലെ ഗാ​ന​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ചൊ​വ്വ​ല്ലൂ​രി​ന്‍റെ അ​നു​ഗ്ര​ഹ സാ​ന്നി​ധ്യം.

"ഉ​ദി​ച്ചു​യ​ർ​ന്നു മാ​വ​ല​മേ​ലേ ഉ​ത്രം ന​ക്ഷ​ത്രം’, "കാ​ന​ന​വാ​സാ...' തു​ട​ങ്ങി​യ അ​യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലും ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്തി​ന്‍റെ സ്പ​ർ​ശ​മു​ണ്ട്.

ഇ​നി ചൊ​വ്വ​ല്ലൂ​രി​ന്‍റെ സ്വ​പ്നാ​ട​ന​ത്തി​ലേ​ക്കു ക​ട​ന്നാ​ലോ... അ​ക്ക​ഥ​യി​ലും ഉ​ണ്ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ കാ​രു​ണ്യം. തു​ലാ​വ​ർ​ഷം സി​നി​മ​യി​ലെ ഗാ​ന​മെ​ഴു​തു​വാ​ൻ ചൊ​വ്വ​ല്ലൂ​രി​നു അ​വ​സ​രം ല​ഭി​ച്ച​ത് മ​ദ്രാ​സി​ൽ രാ​മു​കാ​ര്യാ​ട്ടി​ന്‍റെ​യും ശോ​ഭ​നാ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടേ​യും ഒ​രു തി​ര​ക്ക​ഥ പ​ക​ർ​ത്തി​യെ​ഴു​തു​ന്ന സ​മ​യ​ത്താ​ണ്. വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി കി​ട്ടി​യ അ​വ​സ​ര​മാ​യി​രു​ന്നു അ​ത്. തു​ലാ​വ​ർ​ഷ​ത്തി​ലെ ര​ണ്ട് പാ​ട്ടു​ക​ൾ വ​യ​ലാ​റും, പി. ​ഭാ​സ്ക്ക​ര​നും എ​ഴു​തി​ക്ക​ഴി​ഞ്ഞി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സ​ലി​ൽ ചൗ​ധ​രി​ക്കു പെ​ട്ടെ​ന്ന് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി പോ​കേ​ണ്ടി​വ​രു​ന്ന​ത്. സി​നി​മ​യി​ലേ​ക്കു ഒ​രു പാ​ട്ടു​കൂ​ടി ക​ന്പോ​സ് ചെ​യ്യേ​ണ്ട​തു​ണ്ട്. അ​പ്പോ​ഴേ​ക്കും വ​യ​ലാ​റും പി. ​ഭാ​സ്ക്ക​ര​നും മ​ദ്രാ​സി​ൽ നി​ന്നും മ​ട​ങ്ങി ക​ഴി​ഞ്ഞി​രു​ന്നു. ഇ​ന്ന​ത്തെ പോ​ലെ ടെ​ലി​ഫോ​ണ്‍ സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള കാ​ല​വു​മ​ല്ല. അ​ങ്ങ​നെ​യാ​ണ് ചൊ​വ്വ​ല്ലൂ​രി​നോ​ട് പാ​ട്ടെ​ഴു​തു​വാ​ൻ രാ​മു​കാ​ര്യാ​ട്ട് പ​റ​യു​ന്ന​ത്.

കാ​ര്യാ​ട്ടി​നോ​ടും ശോ​ഭ​ന പ​ര​മേ​ശ്വ​ര​ൻ നാ​യ​രോ​ടും സി​നി​മ​യി​ൽ പാ​ട്ടെ​ഴു​തു​വാ​നു​ള്ള ത​ന്‍റെ മോ​ഹം പ​ല​ത​വ​ണ ചൊ​വ്വ​ല്ലൂ​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും നി​ന​ച്ചി​രി​ക്കാ​തെ ഭാ​ഗ്യം മു​ന്നി​ൽ വ​ന്ന​പ്പോ​ൾ ക​വി ഒ​ന്നു​പ​ക​ച്ചു. പോ​രാ​ത്ത​തി​നു സ​ലി​ൽ ചൗ​ധ​രി ഹാ​ർ​മ്മോ​ണി​യം മീ​ട്ടി ഒ​രു ഈ​ണ​വും ന​ല്കി. ഇ​തേ ട്യൂ​ണി​ൽ വ​രി​ക​ൾ ന​ല്ക​ണം. അ​താ​യി​രു​ന്നു നി​ബ​ന്ധ​ന. ആ​കെ അ​ന്പ​രി​പ്പി​ലാ​യ ചൊ​വ്വ​ല്ലൂ​ർ, സം​ഭ​വി​ക്കു​ന്ന​ത് സ​ത്യ​മാ​ണോ കി​നാ​വാ​ണോ എ​ന്ന​റി​യാ​ത്ത വി​സ്മ​യ നി​മി​ഷ​ങ്ങ​ളി​ലും പെ​ട്ടു​പോ​യി. ആ ​അ​ന്പ​ര​പ്പി​ൽ ചൊ​വ്വ​ല്ലൂ​ർ ആ​ദ്യ​വാ​ക്ക് എ​ഴു​തി "സ്വ​പ്നാ​ട​നം’ പി​ന്നീ​ട് ഉ​ള്ള വ​രി​ക​ൾ തോ​ന്നി​ച്ച​ത് ഗു​രു​വാ​യൂ​ര​പ്പ​ൻ ആ​ണെ​ന്നു ചൊ​വ്വ​ല്ലൂ​ർ കൈ​കൂ​പ്പി പു​ഞ്ചി​രി​യോ​ടെ പ​റ​യും.

"സ്വ​പ്നാ​ട​നം ഞാ​ൻ തു​ട​രു​ന്നു
എ​ന്‍റെ സ്വ​പ്നാ​ട​നം ഞാ​ൻ തു​ട​രു​ന്നു
വി​ട ത​ന്നാ​ലും വി​ട ത​ന്നാ​ലും

എ​ന്‍റെ വി​ര​ഹ ദുഃ​ഖ സ്മ​ര​ണ​ക​ളേ...’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം വ​ലി​യ ഹി​റ്റ് ഗാ​ന​മാ​യും മാ​റി !
സാ​ഹി​ത്യ​കാ​ര​ന്മാ​രോ ക​ലാ​കാ​ര​ന്മാ​രോ ഇ​ല്ലാ​ത്ത ചൊ​വ്വ​ല്ലൂ​ർ ത​റ​വാ​ട്ടി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി സാ​ഹി​ത്യ​ത്തി​ലേ​ക്കു എ​ത്തി​യ​ത് യാ​ദൃ​ച്ഛി​ക​മാ​യാ​ണ്. കാ​വ്യ​ത്തി​ലേ​ക്കു​ള്ള ജാ​ല​കം തു​റ​ന്നു ന​ല്കു​ന്ന​തി​ൽ നാ​ലാം ക്ലാ​സ്‌​സി​ലെ മാ​ഷി​ന്‍റെ സ്വാ​ധീ​ന​ത്തെ കു​റി​ച്ച് ചൊ​വ്വ​ല്ലൂ​ർ ത​ന്നെ അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​മാ​ര​നാ​ശാ​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​യി​രു​ന്ന മാ​ഷ് വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ ആ​ശാ​ൻ താ​ഴ്ന്നു പോ​യ സം​ഭ​വം വ​ർ​ണി​ച്ച് കേ​ൾ​പ്പി​ച്ച​ത് ക​ണ്ണു​നീ​രോ​ടെ​യാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്ന ആ​ർ​ദ്ര​നാ​യ കു​ട്ടി കേ​ട്ടി​രു​ന്ന​ത​ത്രേ. ആ​ഴ​മ​റി​യാ​ത്ത ആ​ഴ​ങ്ങ​ളി​ലേ​ക്കു മ​ഹാ​ക​വി താ​ഴ്ന്നു പോ​കു​ന്ന​തി​നെ കു​റി​ച്ച് കു​മാ​ര​നാ​ശാ​ൻ ത​ന്നെ കു​റി​ച്ചി​ട്ട വ​രി​ക​ൾ ത​ന്‍റെ മാ​ഷ് ഗ​ദ്ഗ​ദ​ത്തോ​ടെ ചൊ​ല്ലി​യ സം​ഭ​വം അ​വ​സാ​ന​കാ​ല​ത്തും ചൊ​വ്വ​ല്ലൂ​ർ ഓ​ർ​മി​ച്ചു പ​റ​ഞ്ഞി​രു​ന്നു.

"അ​ന്ത​മി​ല്ലാ​ത്തൊ​രു ആ​ഴ​ത്തി​ലേ​യ്ക്കി​താ
ഹ​ന്ത ഞാ​ൻ താ​ഴു​ന്നു ക​ഷ്ടം ക​ഷ്ടം....’

കു​മാ​ര​നാ​ശാ​ന്‍റെ​യും ഉ​ള്ളൂ​രി​ന്‍റെ​യും ച​ങ്ങ​ന്പു​ഴ​യു​ടെ​യും ഹൃ​ദ​യ​ത്തി​ൽ മു​ക്കി​യ വ​രി​ക​ൾ കൃ​ഷ്ണ​ൻ​കു​ട്ടി​യെ പു​തി​യൊ​രു ലോ​ക​ത്തി​ലേ​ക്കു എ​ത്തി​ച്ചു.

ഇ​ന്ന​ത്തെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹൈ​സ്കൂ​ളാ​യ മ​റ്റം ഹൈ​സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ്‌​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ആ​ദ്യ ക​വി​ത എ​ഴു​തി. അ​ക്ക​ഥ പ​റ​യു​ന്പോ​ൾ ചൊ​വ്വ​ല്ലൂ​ർ പ​റ​ഞ്ഞി​രു​ന്ന​ത് ക​വി​ത എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. ’ക​വി​ത​പോ​ലെ എ​ന്തോ ഒ​ന്ന് ’ എ​ന്നാ​ണ്.

ചു​ണ്ട​ൽ ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ മാ​ഷ് ച​ങ്ങ​ന്പു​ഴ ക​വി​ത​ക​ൾ പാ​ടു​ന്ന​ത് കേ​ട്ടു​കേ​ട്ടാ​ണ് ക​വി​ത എ​ഴു​ത​ണ​മെ​ന്ന അ​ഹ​ന്ത ത​നി​ക്കു​ണ്ടാ​യ​തെ​ന്നും പു​ഞ്ചി​രി​യോ​ടെ ചൊ​വ്വ​ല്ലൂ​ർ പ​റ​യും. ച​ങ്ങ​ന്പു​ഴ​യു​ടെ ഒ​രു കാ​വ്യ പെ​യ്ത്തി​ൽ ന​ന​ഞ്ഞി​രു​ന്ന​ത്രേ വി​ദ്യാ​ർ​ഥി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി. ചൊ​വ്വ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ക​ഴ​ക പ്ര​വ​ർ​ത്തി​ക്കി​ടെ അ​വി​ടെ അ​ടി​യ​ന്ത​ര​ത്തി​നു എ​ത്തി​യി​രു​ന്ന ബാ​ല​ൻ മാ​രാ​രും ച​ങ്ങ​ന്പു​ഴ ക​വി​ത​ക​ൾ പാ​ടി കേ​ൾ​പ്പി​ച്ചു. മാ​ത്ര​മ​ല്ല "കൊ​ച്ച​പ്പ​നും ക​വി​ത എ​ഴു​തി കൂ​ടെ? ’ എ​ന്ന് ഒ​രു ചോ​ദ്യ​വും ബാ​ല​ൻ മാ​രാ​ർ ചോ​ദി​ച്ചു. "ക​വി​ത എ​ഴു​ത്ത് എ​നി​യ്ക്ക​റി​യി​ല്ല’ എ​ന്ന് ചൊ​വ്വ​ല്ലൂ​ർ പ​റ​ഞ്ഞ​പ്പോ​ൾ, "കൊ​ച്ച​പ്പ​ന്‍റെ ക്ലാ​സി​ലെ കാ​ണാ​ൻ ഭം​ഗി​യു​ള്ള കു​ട്ടി​യെ മ​ന​സി​ൽ സ​ങ്ക​ല്പി​ച്ച് എ​ഴു​തി നോ​ക്കൂ’ എ​ന്നാ​യി മാ​രാ​ർ!

അ​ങ്ങ​നെ​യാ​ണ് ശാ​ര​ദ എ​ന്ന സു​ന്ദ​രി​കു​ട്ടി​യെ മ​ന​സി​ൽ സ​ങ്ക​ല്പി​ച്ച് കൃ​ഷ്ണ​ൻ​കു​ട്ടി ആ​ദ്യ​മാ​യി എ​ഴു​തി തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് കാ​ല​ങ്ങ​ൾ ഒ​ഴു​കി​യ​പ്പോ​ൾ സാ​ക്ഷാ​ൽ ഗു​രു​വാ​യൂ​ര​പ്പ​നെ​യും ശ​ബ​രി​മ​ല അ​യ്യ​പ്പ​നെ​യും ചൊ​വ്വ​ല്ലൂ​ർ മ​ഹാ​ദേ​വ​നേ​യും ധ്യാ​നി​ച്ച് ധ്യാ​നി​ച്ച് ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി എ​ഴു​തി.

ആ ​ഗാ​ന​ങ്ങ​ൾ എ​ല്ലാം മ​ല​യാ​ള​ത്തി​ന്‍റെ തി​രു​ന​ട​യി​ൽ കാ​ണി​ക്ക​യാ​യി വ​ച്ച് ചൊ​വ്വ​ല്ലൂ​ർ മ​ട​ങ്ങി​യി​രി​ക്കു​ന്നു.