വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡ് ഗ്രാമസഭ വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് പുതിയതായി നെല്ല്, പച്ചക്കറി, മരിച്ചീനി, വാഴ, തുടങ്ങിയവ സംഘ കൃഷി ആരംഭിക്കാനും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ വളം, ജൈവ കീടനാശിനികള്‍, വിത്തുകള്‍, തൈകള്‍ എന്നിവ ഉത്പാദിപ്പിച്ച് സൗജന്യ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. എന്‍. രാജു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, പഞ്ചായത്ത് അംഗം കാക്കണം മധു, കൃഷി ഓഫീസര്‍ മേരീലത, കൃഷി അസിസ്റ്റന്റ് ഷിബു, വസന്തകുമാരി, ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ (കെപിഎ) 36ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ. വി. ഗോപിനാഥ് നിർവഹിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെപിഎ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ്, ട്രഷറർ സുധീർ ഖാൻ , കെപിഎ ജില്ലാ പ്രസിഡന്റ് കൃഷണലാൽ, ജില്ലാ സെക്രട്ടറി ജി.വി. വിനു, കെപിഒഎ ജില്ലാ സെക്രട്ടറി അനിൽകുമാർ, കെപിഒഎ സിറ്റി സെക്രട്ടറി ബൈജു എന്നിവർ പങ്കെടുത്തു.