കള്ളിക്കാട്: യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലാട്ടുകാവ് വാർഡിൽ യൂത്ത് കോൺഗ്രസ് പഠനോത്സവം 2022 സംഘടിപ്പിച്ചു. പാറശാല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അലക്സ് ജയിംസിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നേമം ഷജീർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കുകയും നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആനി പ്രസാദ്, അനുപമ, പ്രതീഷ്മുരളി, സുരേഷ് വട്ടപറമ്പ്, അരുൺ മുത്തുക്കുഴി, ബിനുകള്ളിക്കാട്, ഗോപു നെയ്യാർ, വിജയശ്രീ വെള്ളറട, അമൽ വെള്ളറട, രാജു ആനപ്പാറ, മനോജ് അരിവാട്ട്കോണം, അജയൻ അർജുൻ, ശ്രീജിത്ത് വെള്ളറട, വിജോയ് മൈലക്കര, രാഗേഷ് നിരപ്പുക്കല, സിന്ധു ബിജു, ഷീബ, സുനിൽ ഒറ്റശേഖരമംഗലം, സനൽ കള്ളിക്കാട് തുടങ്ങിയവർ പങ്കെടുത്തു