സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Monday, June 27, 2022 11:50 PM IST
കാ​ട്ടാ​ക്ക​ട: വി​ശ്വ​ദീ​പ്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ വാ​രാ​ഘോ​ഷ​ത്തി​നു സൈ​ക്കി​ൾ റാ​ലി​യോ​ടു​കൂ​ടി തു​ട​ക്കം കു​റി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം. ​യേ​ശു​ദാ​സ​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി കാട്ടാക്കട പോലീസ് സ്റ്റേഷനിലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും സ്കൂ​ൾ കാ​യി​ക അ​ധ്യാ​പ​ക​നാ​യ പോ​ൾ നെ​ൽ​സ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത റാ​ലി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി തി​രി​കെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കു​ക​യും ചെ​യ്തു.

വി​ത്ത് വി​ത​ര​ണം ചെ​യ്തു

പാ​ലോ​ട് : വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച വാ​ർ​ഡി​ൽ "കൃ​ഷി​വീ​ട്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.