നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റം
Monday, June 27, 2022 10:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം. ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ലും ന​ഗ​ര​സ​ഭ​യി​ലേ​യ്ക്കു​ള്ള ബ​യോ ബി​ന്‍ വാ​ങ്ങി​യ ഇ​ട​പാ​ടി​ലും അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ഷി​ബു​രാ​ജ് കൃ​ഷ്ണ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ആ​രോ​പി​ച്ചു.
കോ​ട​തി ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്കു അ​നു​മ​തി നേ​ടി​യ നാ​ലു പേ​ര്‍ ഉ​ള്‍​പ്പെ​ടെ 54 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​നെ ചൊ​ല്ലി​യാ​ണ് ഇ​ന്ന​ലെ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ബി​ജെ​പി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യ​ത്. എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നു​മാ​യി ഈ ​ഏ​ഴ് ഒ​ഴി​വു​ക​ള്‍ വീ​തം വ​ച്ച് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ഷി​ബു​രാ​ജ് കൃ​ഷ്ണ​യു​ടെ ആ​രോ​പ​ണം. ബ​യോ ബി​ന്‍ വാ​ങ്ങി​യ​തി​ലു​ള്ള സാ​ന്പ​ത്തി​ക അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഷി​ബു​രാ​ജ് കൃ​ഷ്ണ​യു​ടെ മ​റ്റൊ​രു ആ​വ​ശ്യം. അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ലും ബ​യോ ബി​ന്‍ ഇ​ട​പാ​ടി​ലും അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധി​ക്കാ​മെ​ന്ന ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍റെ ഉ​റ​പ്പി​നെ തു​ട​ര്‍​ന്നാ​ണ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ലെ അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം താ​ത്കാ​ലി​ക​മാ​യി ശ​മി​ച്ച​ത്.