വ​ധ​ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Monday, June 27, 2022 10:56 PM IST
നേ​മം: ബാ​റി​ൽ യു​വാ​വി​നെ ക​ല്ല് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് പാ​പ്പ​നം​കോ​ടു​ള്ള ബാ​റി​ൽ​വ​ച്ച് മ​ദ്യം വാ​ങ്ങി കൊ​ടു​ക്കാ​ത്ത​തി​ന് പൊ​ന്നു​മം​ഗ​ലം സ്വ​ദേ​ശി പ്ര​വീ​ണി​നെ ആ​ക്ര​മി​ച്ച നേ​മം എ​സ്റ്റേ​റ്റ് കു​ണ്ടു​മ​ല പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ജി​മോ​ൻ (കു​ണ്ടു​മ​ല ഷാ​ജി-40) നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
സ്ഥി​രം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ഷാ​ജി​മോ​ന് ഫോ​ർ​ട്ട്, ത​മ്പാ​നൂ​ർ, പേ​രൂ​ർ​ക്ക​ട, മ​ല​യി​ൻ​കീ​ഴ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. നേ​മം എ​സ്എ​ച്ച്ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ ജി.​സി.​വി​പി​ൻ, ജോ​ൺ വി​ക്ട​ർ, എ​എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, പ​ത്മ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഗി​രി, ല​തീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജു , സാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

പ്ര​തി​ഷേ​ധ
മാ​ര്‍​ച്ച് ന​ട​ത്തി

വെ​ള്ള​റ​ട: വ‍​യ​നാ​ട്ടി​ൽ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ആ​ര്യ​ങ്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി മാ​ര്‍​ച്ച് ന​ട​ത്തി. കു​റ്റി​യാ​യ​ണി​ക്കാ​ടു നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.
തു​ട​ര്‍​ന്ന് ന​ട​ത്തി​യ ധ​ര്‍​ണ വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കീ​ഴാ​റൂ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റി​യാ​യ​ണി​ക്കാ​ടു ശി​വ​ശ​ങ്ക​ര​ന്‍, വീ​രേ​ന്ദ്ര​കു​മാ​ര്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ചെ​മ്പൂ​ര് രാ​ജ​ന്‍, ജ്യോ​തി, സാം​രാ​ജ് കാ​വ​ല്ലൂ​ര്‍, റെ​ജി, ഷി​ബു, മെ​മ്പ​ര്‍​മാ​രാ​യ സു​മ​ല്‍ രാ​ജു, ജോ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.