കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ സ​മ​രം 18 ദി​വ​സം പി​ന്നി​ട്ടു
Monday, June 27, 2022 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കേ​ര​ള സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും ഐ​തി​ഹാ​സി​ക​മാ​യ സ​മ​ര​ങ്ങ​ളി​ൽ കൂ​ടി വ​ള​ർ​ന്ന പ്ര​സ്ഥാ​ന​മാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന​തു മ​റ​ന്നു​പോ​ക​രു​തെ​ന്നും ഇ​ല​ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഗോ​പ​കു​മാ​ർ. ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​ക, കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും സ​ർ​ക്കാ​ർ എ​റ്റെ​ടു​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ 18 ദി​വ​സ​മാ​യി ത​ന്പാ​നൂ​ർ യൂ​ണി​റ്റി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്. സ​ഞ്ജ​യ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ എം.​ജി. രാ​ഹു​ൽ , പി.​എ​ൻ.​സീ​താ​ല​ക്ഷ്മി, ഷാ​ജി​കു​മാ​ർ, ശി​വ​കു​മാ​ർ, സി.​എ​ൽ.​ര​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ
റാ​ലി സം​ഘ​ടി​പ്പി​ച്ചു

വി​ഴി​ഞ്ഞം: കോ​വ​ളം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും വാ​ഴ​മു​ട്ടം ഗ​വ. ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു. കോ​വ​ളം സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ പ്രൈ​ജു റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്കൂ​ളി​ൽ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ​രാ​ജ് നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ജ , എ​സ്പി​സി​ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ​ജ​യ​ശ്രീ , ഷി​ജു, സി​പി​ഒ സ​ന്തോ​ഷ്, സു​ജി​ത,എ​എ​സ്ഐ​മാ​രാ​യ ബി​ജു, രാ​ജേ​ഷ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.