ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Thursday, June 23, 2022 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​മ്പാ​യം ത​ല​യ​ല്‍ വേ​ട​ത്തി​കു​ന്നി​ല്‍ വീ​ട്ടി​ല്‍ ചെ​ല്ല​പ്പ​ന്‍ (68) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​ട്ട​ക്കൃ​ഷി ന​ട​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹം കൃ​ഷി​യി​ട​ത്തി​ന് അ​ടു​ത്താ​യി വീ​ട് വാ​ട​ക​യ് ക്കെ​ടു​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മ​ക​ന്‍റെ​ഭാ​ര്യ ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കേ​ള​ജ് ആ​ശു​പ​ത്രി​മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ. സു​ശീ​ല. മ​ക​ന്‍. സ​ജി​ത്. മ​രു​മ​ക​ള്‍. ബി​ജി.