100 കിലോവാട്ട് സൗ​രോ​ർ​ജ പ്ലാ​ന്‍റു​മാ​യി ലൂ​ർ​ദ് മാ​താ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്
Wednesday, June 22, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഊ​ർ​ജ ശ്രോ​ത​സാ​യ സൗ​രോ​ർ​ജ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സു​ല​ഭ​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു​കൊ​ണ്ട് സ്വാ​ശ്ര​യ​ത്വം നേ​ടി സ​മൂ​ഹ​ത്തി​നു ഉ​ത്ത​മ മാ​തൃ​ക​യാ​യി മാ​റി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് ലൂ​ർ​ദ് മാ​താ കോ​ളേ​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യെ​ന്നു കാ​ട്ടാ​ക്ക​ട എം​എ​ൽ​എ ജി. ​സ്റ്റീ​ഫ​ൻ. ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച 100 കി​ലോ​വാ​ട്ട് സോ​ളാ​ർ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

100 കി​ലോ​വാ​ട്ടോ അ​തി​ല​ധി​ക​മോ ശേ​ഷി​യു​ള്ള സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ള്ള തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ അ​പൂ​ർ​വം ചി​ല പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ലൂ​ർ​ദ് മാ​താ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്. ലൂ​ർ​ദ് മാ​താ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. തോ​മ​സ് പാ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ബി​ജോ​യ് അ​റ​യ്ക്ക​ൽ, എ​ൽ​എം​സി​എ​സ്ടി വൈ​സ് പ്ര​സി​ഡ​ന്‍റും ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ​ഫ് കെ​യ്ത​പ്പ​റ​മ്പി​ൽ, വാ​ർ​ഡ് മെ​മ്പ​ർ സാ​മി​ന ബീ​വി, ലി​പ്സ​ൺ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ഷീ​ബ വി​ൽ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.