വെമ്പായം: നെടുവേലി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കായിക വിഭാഗം മേയ് ആദ്യവാരം മുതൽ തുടങ്ങിയ ക്യാമ്പ് സമാപിച്ചു. വോളിബോൾ, ഖോഖോ , ടെന്നിസ് കൊയ്റ്റ്, നെറ്റ് ബോൾ, ബാറ്റ്മിന്റൺ , അത് ലറ്റിക്സ് എന്നി ഇനങ്ങളിലാണ് പരിശീലനം നൽകിയത്. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ ഒൻപത് വരെയായിരുന്നു പരിശീലനം. കായികാധ്യാപിക ഹിമബിന്ദുവിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാന്പിൽ105 കുട്ടികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.
അനുസ്മരണം നടത്തി
വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്ത് അംഗവും റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന അഡ്വ.വർഗീസ് കോശിയുടെ നിര്യാണത്തിൽ സഹപ്രവർത്തകർ അനുസ്മരിച്ചു. വെഞ്ഞാറമൂട് റബർ മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ബിനു എസ്. നായർ അധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ ഇ. ഷംസുദ്ദീൻ, ജി. പുരുഷോത്തമൻ നായർ, അഡ്വ. വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ, എം. മണിയൻ പിള്ള, ഡോ. സുശീല, ഇ.എ. അസീസ്, എം.എസ്. ഷാജി, ചന്ദ്രശേഖരൻ നായർ, ദീപാ അനിൽ, രമേശൻ നായർ, സിപിഎം വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുരാജ്, ജഗജീവൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കാഞ്ഞിരംപാറ സുരേഷ് തുടങ്ങിയവർ അനുസ്മരിച്ചു.