മോഹൻദാസ് എൻജിനിയറിംഗ് കോളജിൽ വാർഷികാഘോഷം
Friday, May 27, 2022 11:41 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് മോ​ഹ​ൻ​ദാ​സ് കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജിയുടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളുടെ ഭാഗമായി സംഘടിപ്പിച്ച കൊ​ളോ​ക്കി​യം ഇ​ല്യൂ​മി​നാ​റ്റി 2022 ,പൃ​ഥ്വി മിം ​ഫെ​സ്റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു സി​നി​മ നി​ർ​മാ​താ​വ് ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. വി​എ​ൻ​ജി​പി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ൻ​ദാ​സ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി റാ​ണി മോ​ഹ​ൻ​ദാ​സ്, ആ​ശാ​ല​താ ത​മ്പു​രാ​ൻ, ഡോ ​ഷീ​ല, സൂ​ക്ഷ്മാ​ന​ന്ദ സ്വാ​മി​ക​ൾ, ഏ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാലവികാസ് മേള സമാപിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: രം​ഗ​പ്ര​ഭാ​തും, രം​ഗ​പ്ര​ഭാ​ത് ബാ​ല​ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ല​വി​കാ​സ് മേ​ള 2022 സ​മാ​പി​ച്ചു. രം​ഗ​പ്ര​ഭാ​ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ നി​ർ​മ​ല​യ്ക്കും, രം​ഗ​പ്ര​ഭാ​തി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ധ​ര​ണി എ​ന്ന സി​നി​മ​യു​ടെ നാ​യ​ക​നു​മാ​യ ര​തീ​ഷ് ര​വി​ക്കും രം​ഗ​പ്ര​ഭാ​തി​ന്റെ വി​ദ്യാ​ർ​ഥി സീ ​കേ​ര​ളം സ​രി​ഗ​മ​പ എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ റ​ണ്ണ​റ​പ്പ് ആ​യ അ​വ​നി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.