കാ​ട്ടു​മൃ​ഗ ഭീ​തി​യി​ൽ ത​ല​ത്തൂ​ത​ക്കാ​വ് സ്കൂ​ൾ; ചു​റ്റു​മ​തി​ൽ കെ​ട്ടാ​ൻ അ​നു​മ​തി ന​ൽ​കാ​തെ വ​നം വ​കു​പ്പ്
Friday, May 27, 2022 11:41 PM IST
വി​തു​ര: വ​ന്യ ജീ​വി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ സ്കൂ​ളി​നു ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​തെ വ​നം വ​കു​പ്പ്. മ​ണ​ലി വാ​ർ​ഡി​ലെ ത​ല​ത്തൂ​ത​ക്കാ​വ് എ​ൽ​പി സ്കൂ​ളി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വ​നം വ​കു​പ്പ് ക​ടു​പി​ടി​ത്ത​വു​മാ​യി നി​ൽ‌​ക്കു​ന്ന​ത്. എ​ന്നാ​ൽ, കൃ​ത്യ​മാ​യ അ​തി​ർ​ത്തി നി​ർ​ണ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​താ​ണ് ത​ട​സ​മെ​ന്നു വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
വ​ന​ത്തി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന സ്കൂ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കാ​ട്ടു​മൃ​ഗ ഭീ​തി​യി​ലാ​ണ് പ​ഠ​നം ന​ട​ക്കു​ന്ന​ത്. കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും ഉ​ൾ​പ്പ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ സ്കൂ​ൾ വ​ള​പ്പി​ൽ ക​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം മൂ​ലം പ​ല ദി​വ​സ​ങ്ങ​ളി​ലും പ​ഠ​നം മു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്കൂ​ളി​ലെ പാ​ച​ക​പ്പു​ര​യ്ക്കു​ള്ളി​ൽ ക​ട​ന്ന ആ​ന​ക്കൂ​ട്ടം പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​തി​ൽ കെ​ട്ടാ​ൻ തീ​രു​മാ​നി​ച്ച പ​ഞ്ചാ​യ​ത്ത് ആ​ദ്യ​ഘ​ട്ട​മാ​യി നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ക​രാ​റു​കാ​ർ പ​ണി ഏ​റ്റെ​ടു​ക്കു​ക​യും എ​ട്ടു മാ​സം മു​മ്പ് പാ​റ​ക്ക​ല്ല് ഇ​റ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ത്തു ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും വ​നം വ​കു​പ്പ് ത​ട​സം ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു .
സ്കൂ​ൾ വ​ള​പ്പ് കൃ​ത്യ​മാ​യി അ​ള​ന്നു തി​രി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്നും ഇ​തു​മൂ​ലം എ​വി​ടെ​യാ​ണ് മ​തി​ൽ നി​ർ​മി​ക്കേ​ണ്ട​തെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ന്നും വ​നം വ​കു​പ്പ് പ​റ​യു​ന്നു. സ്കൂ​ളി​ന്‍റെ അ​വ​സ്ഥ​യെ കു​റി​ച്ച് ഡി​എ​ഫ്ഒ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ർ ന​ട​പ​ടി വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബാ​ബു​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി.​ആ​ന​ന്ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.