ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ​യാ​യ സ്ത്രീ ​യു​വ​തി​യെ മ​ർ​ദി​ച്ചു
Friday, May 27, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്ത് പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ​യാ​യ സ്ത്രീ ​മ​ർ​ദി​ച്ചു. മ​രു​തം​കു​ഴി സ്വ​ദേ​ശി ശോ​ഭ​ന (36)നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
ശാ​സ്ത​മം​ഗ​ല​ത്തി​ന് സ​മീ​പ​ത്തെ ബാ​ങ്കി​ൽ സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ശോ​ഭ​ന. ബാ​ങ്കി​ൽ നി​ന്നും പു​റ​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ ചാ​ർ​ജ് തീ​ർ​ന്ന് ഫോ​ണ്‍ ഓ​ഫാ​യി. ഇ​തേ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ബ്യൂ​ട്ടി​പാ​ർ​ല​റി​ന​ക​ത്ത് നി​ന്ന സ്ത്രീ​യോ​ട് ഒ​രു കോ​ൾ ചെ​യ്യാ​ൻ ശോ​ഭ​ന മൊ​ബൈ​ൽ ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തി​പ്പു​കാ​രി​യാ​യ സ്ത്രീ ​ശോ​ഭ​ന​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
മ​ർ​ദ​ന​മേ​ൽ​ക്കു​ന്പോ​ൾ ശോ​ഭ​ന​യു​ടെ പ​ത്ത് വ​യ​സു​കാ​രി​യാ​യ മ​ക​ളും ഒ​പ്പമു​ണ്ടായി​രു​ന്നു. യു​വ​തി​യെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു നി​ന്ന​വ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. മ​ർ​ദി​ച്ച സ്ത്രീ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി മൊ​ഴി ന​ൽ​കാ​ൻ പ​രാ​തി​ക്കാ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.