പി.​സി. ജോ​ർ​ജി​ന്‍റെ ജ​യി​ൽ​മോ​ച​നം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​നം: നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
Friday, May 27, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ മോ​ചി​ത​നാ​യ പി.​സി. ജോ​ർ​ജി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ട്വ​ന്‍റി ഫോ​ർ ചാ​ന​ലി​ന്‍റെ കാ​മ​റാ​മാ​ൻ എ​സ്.​ആ​ർ.​അ​രു​ണി​നെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.​

ചാ​ന​ലു​ക​ളു​ടെ ട്രൈ​പോ​ഡ് അ​ട​ക്കം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​യി​ട്ടു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്നു​ണ്ടാ​യ ഉ​ന്തും ത​ള്ളി​നും ഇ​ട​യി​ലാ​ണ് അ​രു​ണി​ന് ച​വി​ട്ടേ​റ്റ​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ഷ് ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കി. സം​ഭ​വ​ത്തി​ൽ കെ​എ​ൻ​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​സു​ധീ​ഷും സെ​ക്ര​ട്ട​റി എ​സ്. ഉ​ദ​യ​കു​മാ​റും, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​കൃ​ഷ്ണ​നും, സെ​ക്ര​ട്ട​റി എ​ച്ച്.​ഹ​ണി​യും​പ്ര​തി​ഷേ ധി​ച്ചു.

അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ഡി​ജി​പി​യെ കാ​ണു​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വെ​ള്ളി​മം​ഗ​ല​വും സെ​ക്ര​ട്ട​റി ബി. ​അ​ഭി​ജി​ത്തും പ​റ​ഞ്ഞു.