നി​ര​വ​ധി കേ​സുകളി​ലെ പ്ര​തി വിം ​ബി​നു പി​ടി​യി​ൽ
Friday, May 27, 2022 11:04 PM IST
വി​ഴി​ഞ്ഞം: നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി വിം ​ബി​നു(38) അ​റ​സ്റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ഷാ​ഡോ സം​ഘ​വും കാ​ഞ്ഞി​രം​കു​ളം പോ​ലീ​സും സം​യു​ക്ത​മാ​യി ഒ​രു മാ​സം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​ൽ​പ്പ​രം കേ​സു​ക​ളി​ലെ പ്ര​തി​യാ​യ കോ​ട്ടു​കാ​ൽ പു​ത്ത​ളം പു​ത്ത​ൻ​വി​ളാ​കം ബി​നു അ​റ​സ്റ്റി​ലാ​യ​ത്. ​ക​ഴി​ഞ്ഞ 23 ന് ​ന​ട​ന്ന ര​ണ്ട് ആ​ക്ര​മ​ണ കേ​സു​മാ​യി ബ​ണ്ഡ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ല​വി​ലെ അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഏ​പ്രി​ൽ 23 ന് ​മ​ര്യാ​പു​രം ജി​ല്ലാ​ഡി​വി​ഷ​ൻ അം​ഗം സൂ​ര്യ എ​സ്. പ്രേ​മി​ന്‍റെ ഭ​ർ​ത്താ​വ് സ​ജി​ത്തി​നെ ആ​ക്ര​മി​ച്ച ബി​നു അ​ന്നേ ദി​വ​സം തൊ​ഴി​ലെ​ടു​ക്കാ​ൻ ബാ​ല​രാ​മ​പു​ര​ത്ത് നി​ന്ന് പു​ത്ത​ള​ത്ത് എ​ത്തി​യ രാ​ജു എ​ന്ന​യാ​ളി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചിരുന്നു.
ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ൾ കോ​ട്ടു​കാ​ലി​ൽ എ​ത്തി​യ​താ​യ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.