ഒ​എ​ൻ​വി മ​ല​യാ​ള ക​വി​താ രം​ഗ​ത്തെ ക​ലാ​പ്ര​സാ​ദം : മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Friday, May 27, 2022 11:03 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ല​യാ​ള ക​വി​താ രം​ഗ​ത്തെ ക​ലാ​പ്ര​സാ​ദ​മാ​യി​രു​ന്നു ഒ​എ​ൻ​വി​യെ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ശ​ബ്ദ​മി​ല്ലാ​ത്ത മ​നു​ഷ്യ​രു​ടെ ശ​ബ്ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ചൂ​ഷി​ത മ​നു​ഷ്യ​രു​ടെ പ​ക്ഷ​ത്താ​യി​രു​ന്നു ഒ​എ​ൻ​വി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​എ​ൻ​വി സാ​ഹി​ത്യ പു​ര​സ്കാ​രം ടി.​പ​ദ്മ​നാ​ഭ​നു സ​മ​ർ​പ്പി​ച്ചു​കൊ​ണ്ടു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ത​ന്‍റെ ക​ഥ​ക​ൾ മോ​ഷ്ടി​ച്ച​താ​ണെ​ന്നും ത​നി​ക്ക് ക​ഥ​യെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ന്നും വി​മ​ർ​ശി​ക്കു​ന്ന​വ​ർ ഉ​ണ്ടെ​ന്നു പു​ര​സ്കാ​രം സ്വീ​ക​രി​ച്ച ശേ​ഷം ടി.​പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു. ത​ന്‍റെ ക​ഥ​ക​ൾ മി​ക​ച്ച​താ​ണെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്നും ഇ​നി​യും ക​ഥ​ക​ൾ എ​ഴു​തു​മെ​ന്നും പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​ഭാ​വ​ർ​മ, ക​ര​മ ഹ​രി, ഡോ.​എം.​എം.​ബ​ഷീ​ർ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.