പൊ​ന്ന​മ്പി​ക്കോ​ണം, കൊ​ച്ചാ​ന​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തു​ന്നു
Friday, May 27, 2022 12:16 AM IST
വി​തു​ര : ആ​ന​പ്പാ​റ വാ​ർ​ഡി​ലെ പൊ​ന്ന​മ്പി​ക്കോ​ണം, കൊ​ച്ചാ​ന​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തു​ന്നു. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം പൊ​ന്ന​മ്പി​ക്കോ​ണം, കൊ​ച്ചാ​ന​പ്പാ​റ മേ​ഖ​ല​ക​ളി​ലേ​ക്കു പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​നാ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നു പ​രി​ഹാ​ര​മാ​യാ​ണ് ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​നൊ​പ്പം ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി സം​യോ​ജി​പ്പി​ച്ചാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. വാ​ർ​ഡി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ വേ​ന​ലി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

വാ​ർ​ഡ് മെ​മ്പ​റു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ആ​ദ്യഘ​ട്ട​മാ​യി പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും പൊ​ന്ന​മ്പി​ക്കോ​ണം മേ​ഖ​ല​യി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചു. തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യ​ത്.

ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൊ​ന്മു​ടി സം​സ്ഥാ​ന പാ​ത​യ്ക്ക് കു​റു​കെ റോ​ഡ് മു​റി​ച്ചു വേ​ണം ഇ​വി​ടെ​ക്ക് ക​ണ​ക്ഷ​ൻ എ​ത്തി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അതു കിട്ടിയാലുടൻ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ അ​റി​യി​ച്ചു.