പൂവാർ പൊ​ഴി​ക്ക​ര​യി​ൽ നി​ന്നും മ​ണ​ൽ എ​ടു​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Friday, May 27, 2022 12:13 AM IST
പൂ​വാ​ർ: പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ നി​ന്നും മ​ണ​ൽ എ​ടു​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം. ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് പൊ​ഴി​യൂ​ർ, കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തെ റോ​ഡു​ക​ളും വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ടെ സു​ര​ക്ഷാ ഭി​ത്തി നി​ർ​മ്മി​ക്കു​ന്ന​തി​നു വേ​ണ്ടി ജി​യോ ബാ​ഗി​ൽ നി​റ​യ്ക്കു​ന്ന​തി​നാ​ണ് പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ നി​ന്നും മ​ണ​ൽ എ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
നെ​യ്യാ​റ്റി​ൻ​ക​ര എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 20ന് ​കൂ​ടി​യ യോ​ഗ തീ​രു​മാ​ന​മാ​യി ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ്ഥ​ല​ത്തെ പോ​ലീ​സി​നു ക​ത്ത് കൈ​മാ​റി​യ ശേ​ഷ​മാ​ണ് മ​ണ​ൽ എ​ടു​ത്തു മാ​റ്റു​ന്ന​ത്.

25 മു​ത​ൽ 29 വ​രെ​യാ​ണ് മ​ണ​ൽ എ​ടു​ക്കാ​ൻ അ​നു​മ​തി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​വാ​ർ പൊ​ഴി​ക്ക​ര​യും ഗോ​ൾ​ഡ​ൻ ബീ​ച്ചും ചെ​റു​താ​യി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ത്തു നി​ന്നും മ​ണ​ൽ എ​ടു​ത്ത് മാ​റ്റു​ന്ന​ത് ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഇ​ത് പൂ​വാ​ർ തീ​ര​ത്തെ വി​കൃ​ത​മാ​ക്കു​മെ​ന്നും ആ​യ​തി​നാ​ൽ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ന് യാ​തൊ​രു അ​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല​ന്നാ​ണ് അ​റി​യു​ന്ന​ത്.