കു​ഴി​ച്ച​പ്പോ​ഴും ദു​രി​തം, മൂ​ടി​യ​പ്പോ​ഴും ദു​രി​തം
Friday, May 27, 2022 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ളോ​ളം കു​ഴി​ച്ചി​ട്ട റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ൾ തു​ട​ർ​ച്ച​യാ​യ പ​രാ​തി​യെ തു​ട​ർ​ന്ന് മ​ണ്ണി​ട്ട് മൂ​ടി. എ​ന്നാ​ൽ ഇ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​ണ് അ​ധി​കൃ​ത​ർ സ​മ്മാ​നി​ച്ച​ത്. ഇ​പ്പോ​ൾ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​ക​ള​യാ​ൻ പോ​ലും സം​വി​ധാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യും. പാ​ള​യം സ​മാ​ധാ​ന​രാ​ജ്ഞി ബ​സ​ിലി​ക്ക​യ്ക്കു മു​ൻ​വ​ശ​ത്താ​യി കു​ഴി​ച്ച കു​ഴി​ക​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും തു​ട​ർ​ന്ന് ന​ട​ത്തി​യി​രു​ന്നി​ല്ല.

റോ​ഡി​ന്‍റെ വ​ശ​ത്തു​കൂ​ടി ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ട​ത്തി​വി​ടു​ന്ന​തി​നാ​യി കോ​ണ്‍​ക്രീ​റ്റ് അ​റ​ക​ൾ നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം സ്മാ​ർ​ട് സി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നാ​യാ​ണ് യൂ​ണി​വേ​ഴ്സി​റ്റി ലൈ​ബ്ര​റി​ക്ക് എ​തി​ർ​വ​ശ​ത്തും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഈ ​കു​ഴി​ക​ളി​ൽ അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ന​ട​ത്തി​യി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു ത​വ​ണ ഈ ​കു​ഴി​യി​ൽ പെ​ടു​ക​യും ചെ​യ്തു. ഇ​തി​നു സ​മീ​പ​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ മ​ലി​ന​ജ​ലം ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും കു​ത്തി​പ്പൊ​ളി​ച്ചാ​യി​രു​ന്നു കു​ഴി നി​ർ​മി​ച്ച​ത്.

ഇ​തോ​ടെ ഈ ​കു​ഴി​ക​ളി​ൽ മ​ലി​ന ജ​ല​വും നി​റ​ഞ്ഞു. തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ക​രാ​റു​കാ​ർ ഈ ​കു​ഴി​ക​ളി​ലെ​ല്ലാം മ​ണ്ണി​ട്ട് നി​റ​ച്ചു. ഇ​തോ​ടെ ഇ​തു​വ​ഴി ഉ​ണ്ടാ​യി​രു​ന്ന ഡ്രെ​യി​നേ​ജും ത​ക​രാ​റി​ലാ​യി. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പൈ​പ്പു​ക​ളും പൊ​ട്ടി. വെ​ള്ളം പു​റ​ത്തേ​യ​ക്ക് ഒ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്തി​നാ​ണ് റോ​ഡി​ന്‍റെ വ​ശം കു​ത്തി​പ്പൊ​ളി​ച്ച​തെ​ന്നു പോ​ലും വ്യ​ക്ത​മാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല .