‘മ’ ​മാ​ധ്യ​മ ശി​ല്പ​ശാ​ല
Friday, May 27, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​ല്പ​ര്യ​മു​ള്ള യു​വാ​ക്ക​ൾ​ക്കു​മാ​യി തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ മീ​ഡി​യ ക​മ്മീ​ഷ​നും കോ​സ്റ്റ​ൽ സ്റ്റു​ഡ​ന്‍റ്സ് ക​ൾ​ച്ച​റ​ൽ ഫോ​റ​വും ചേ​ർ​ന്ന് 27,28,29 തി​യ​തി​ക​ളിൽ വെ​ള്ള​യ​മ്പ​ലം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ മാ​ധ്യ​മ പ​ഠ​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.‘മ’ ​എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ഈ ​ക്യാന്പി​ലൂ​ടെ മാ​ധ്യ​മ സാ​ക്ഷ​ര​ത വ​ള​ർ​ത്തു​ക, പ്രി​ന്‍റ്-​ടെ​ലി​വി​ഷ​ൻ-​ന്യൂ​മീ​ഡി​യ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ക, ആ​ധു​നി​ക സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​യോ​ഗം തി​രി​ച്ച​റി​യു​ക എ​ന്നി​ങ്ങ​നെ മി​ക​ച്ച മാ​ധ്യ​മ സം​സ്കാ​രം വ​ള​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​യ ക്ലാ​സു​ക​ളും പ​രി​ശീ​ല​ന​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ന​മ്പ​ർ- 9061184085.