ഇടത് സർക്കാരിനെതിരേ തൊ​ഴി​ലാ​ളി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും: ഐ​എ​ൻ​ടി​യു​സി
Thursday, May 26, 2022 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ, തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ഐ​എ​ൻ​ടി​യു​സി ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധാ​ഗ്നി കൊ​ളു​ത്ത​ൽ സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെഎ​സ്ആ​ർടിസി ഉ​ൾ​പ്പ​ടെ​യു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ള​വും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​ർ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ കോ​ടി​ക​ൾ ദു​ർ​വ്യ​യം ചെ​യ്യു​ക​യാ​ണെ​ന്നു ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി പാ​ലോ​ടു ര​വി ആ​രോ​പി​ച്ചു.
ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ത​മ്പി ക​ണ്ണാ​ട​ൻ, ആ​ർ.​എം. പ​ര​മേ​ശ്വ​ര​ൻ, വി.​ജെ. ജോ​സ​ഫ്, അ​ഡ്വ. ജി. ​സു​ബോ​ധ​ൻ, ആ​ർ. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.